കോഴിക്കോട് ∙ ഗവ. ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുൻപിൽ ജൂനിയർ ഡോക്ടർമാർ അടിപിടി കൂടിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.എൻ.രാജേന്ദ്രൻ ആശുപത്രിയിലെത്തി അന്വേഷണം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഗവ. ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുൻപിൽ ജൂനിയർ ഡോക്ടർമാർ അടിപിടി കൂടിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.എൻ.രാജേന്ദ്രൻ ആശുപത്രിയിലെത്തി അന്വേഷണം നടത്തി. സംഭവത്തിൽ ആശുപത്രി തലത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അഡിഷനൽ ഡയറക്ടർക്ക് കൈമാറി. 

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അത്യാഹിത വിഭാഗത്തിലും തുടർന്ന് ഹൗസ് സർജൻമാരുടെ മുറിയിലും 2 ജൂനിയർ ഡോക്ടർമാർ അടിപിടി കൂടിയത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻമാരിൽ ഒരാൾ വൈകിവന്നതിനെ മറ്റേയാൾ ചോദ്യം ചെയ്തിനെ തുടർന്നായിരുന്നു വാക്കേറ്റവും അടിപിടിയുമുണ്ടായത്. ഇതു സംബന്ധിച്ച് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു അടിയന്തരമായി അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദേശിച്ചത്. 

ADVERTISEMENT

സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ, മറ്റു ജീവനക്കാർ തുടങ്ങിയവരിൽ നിന്നെല്ലാം അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴി എടുത്തു. രാവിലെ തുടങ്ങിയ അന്വേഷണം വൈകിട്ടുവരെ നീണ്ടു. അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കും. ഇതു പരിഗണിച്ച ശേഷം തുടർ നടപടിയുണ്ടാകും.

English Summary: Clash between house surgeons at Kozhikode beach hospital; Probe