ന്യൂഡൽഹി∙ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഡൽഹി മന്ത്രി അത‌ിഷിയുടെ വസതിക്കു മുന്നില്‍ വെള്ളം കയറി. നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി അതിഷി എൻജിനീയർമാരെയും ഉദ്യോഗസ്ഥരെയും സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ വസതിയിലും വെള്ളം കയറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഡൽഹി മന്ത്രി അത‌ിഷിയുടെ വസതിക്കു മുന്നില്‍ വെള്ളം കയറി. നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി അതിഷി, എൻജിനീയർമാരെയും ഉദ്യോഗസ്ഥരെയും സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ വസതിയിലും വെള്ളം കയറിയത്. പതിറ്റാണ്ടുകൾക്കിടെ ഏറ്റവും കൂടുതൽ മഴ ഡൽഹിയിൽ രേഖപ്പെടുത്തിയ വർഷമാണിതെന്ന് അതിഷി ട്വിറ്ററിൽ കുറിച്ചിരുന്നു. അതേസമയം, ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ബിജെപി വിമര്‍ശിച്ചു.

‘‘റെക്കോർഡ് മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്. പമ്പിങ് സ്റ്റേഷനുണ്ടായിട്ടും മഴ തുടരുന്ന സാഹചര്യത്തിൽ ഐടിഒയ്ക്കു സമീപമുള്ള റിങ് റോഡിലും വെള്ളം കയറി.’’– അതിഷി ട്വിറ്ററിൽ കുറിച്ചു. വെള്ളം ഒഴുക്കിവിടാൻ പമ്പുകളുടെ എണ്ണം വർധിപ്പിക്കണമെന്നും എൻജിനീയർമാരോട് അതിഷി ആവശ്യപ്പെട്ടിരുന്നു. 40 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലുള്ള മഴയാണ് 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയതെന്ന് ഡൽഹി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ADVERTISEMENT

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഡൽഹിയിലെ സ്ഥിതി മോശമാക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സർക്കാരിനെ  വിമർശിച്ചുകൊണ്ട് ഡൽഹി ബിജെപി അധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ട്വീറ്റ് ചെയ്തു. കെജ്‌രിവാൾ സർക്കാരിലെ അഴിമതി വളരെ വ്യക്തമാണ്. മഥുര റോഡില്‍ അടുത്തിടെ നവീകരിച്ച പൊതുമരാമത്തു വകുപ്പ് മന്ത്രി അതിഷിയുടെ ബംഗ്ലാവിലും വെള്ളം കയറി എന്നും വിഡിയോ പങ്കുവച്ചു കൊണ്ട് വിരേന്ദ്ര സച്ച്ദേവ് കുറിച്ചു. 

ജനവസാകേന്ദ്രങ്ങളടക്കം വെള്ളത്തിനടിയിലാണ്. വാഹനങ്ങളും മറ്റും ഒലിച്ചുപോയി. ഫ്ലൈഓവറുകൾക്കു താഴെ വെള്ളം നിൽക്കുന്നതിനാൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുന്നതായി ജനങ്ങൾ അറിയിച്ചു.

ADVERTISEMENT

English Summary: Road At Delhi Minister Atishi's House Flooded, BJP Takes A Swipe