തിരുവനന്തപുരം∙ തൃശൂർ ജില്ലയിലെ കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിലും തീറ്റയും മരുന്നും വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തൽ. ട്രെയിനിങ് സെന്റർ നോഡൽ ഓഫിസറും കെഎപി മൂന്നാം ബറ്റാലിയനിലെ അസി.കമൻഡാന്റുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തൃശൂർ ജില്ലയിലെ കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിലും തീറ്റയും മരുന്നും വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തൽ. ട്രെയിനിങ് സെന്റർ നോഡൽ ഓഫിസറും കെഎപി മൂന്നാം ബറ്റാലിയനിലെ അസി.കമൻഡാന്റുമായ എസ്.എസ്.സുരേഷിനെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തു. പരാതിയിൽ  രഹസ്യാന്വേഷണം നടത്തിയ വിജിലൻസ്, കഴിഞ്ഞ വർഷം അവസാനം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.

അസി.കമൻഡാന്റ് എസ്.എസ്.സുരേഷ് പ്രത്യേക താൽപര്യമെടുത്ത് അക്കാദമിയിലെ നായകളെ ചികിൽസിക്കുന്നതിനു ജില്ലാ ലാബ് ഓഫിസറെ നിയോഗിച്ചതായി വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽനിന്ന് നായകൾക്ക് ഭക്ഷണം വാങ്ങുന്നതിന് നിർദേശം നൽകി. പട്ടിക്കുഞ്ഞുങ്ങളെ വൻവില കൊടുത്താണ് പഞ്ചാബിൽനിന്നും രാജസ്ഥാനിൽനിന്നും വാങ്ങിയത്. മറ്റു സേനകൾ വാങ്ങുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് പട്ടിക്കുട്ടികളെ വാങ്ങിയതെന്ന് പരിശോധനയിൽ കണ്ടെത്തി. 125 നായകളെ പരിശീലിപ്പിക്കാനുള്ള സൗകര്യം പൊലീസ് അക്കാദമിയിൽ ഉണ്ടായിരിക്കേ താരതമ്യേന സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാംപുകളിൽ നായകളെ പരിശീലിപ്പിക്കുന്നതായും വിജിലൻസിന്റെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി.

ADVERTISEMENT

സുരേഷ് സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്ററിലെ രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് 2022 നവംബറിൽ വിജിലന്‍സ് ആവശ്യപ്പെട്ടു. തൃശൂരിലെ ട്രെയിനിങ് സെന്ററുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കുന്നത് തിരുവനന്തപുരത്തെ ഓഫിസിൽനിന്നാണ്. അഴിമതി നിരോധന നിയമം (ഭേദഗതി) സെക്ഷൻ 17 എ പ്രകാരം അനുമതി നൽകാനാണ് വിജിലൻസ് ആവശ്യപ്പെട്ടത്. ഇതിനു അനുമതി നൽകിയതിനൊപ്പം സുരേഷിന്റെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.

English Summary: Corruption in dog management at police academy; Officer suspended

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT