‘തിരിച്ചു പോകേണ്ടി വന്നാൽ മരണം; യുട്യൂബ് നോക്കി പഠിച്ച് പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിൽ’
ലക്നൗ∙ തിരിച്ചു പോകേണ്ടി വന്നിരുന്നെങ്കിൽ മരണമായിരുന്നു തനിക്കു മുന്നിലുണ്ടായിരുന്ന വഴി എന്ന് പാക്കിസ്ഥാനിൽ നിന്നും പബ്ജിയിലൂടെ പ്രണയിച്ച് ഇന്ത്യയിലെത്തിയെ സീമ ഹൈദർ. ചാറ്റിലൂടെ സൗഹൃദത്തിലാകുകയും പിന്നീട് സൗഹൃദം പ്രണയത്തിലേക്കു വഴിയമാറുകയായിരുന്നു എന്നും സീമ പറഞ്ഞു. വാർത്താ ഏജൻസിയായ എഎഫ്പിക്കു

ലക്നൗ∙ തിരിച്ചു പോകേണ്ടി വന്നിരുന്നെങ്കിൽ മരണമായിരുന്നു തനിക്കു മുന്നിലുണ്ടായിരുന്ന വഴി എന്ന് പാക്കിസ്ഥാനിൽ നിന്നും പബ്ജിയിലൂടെ പ്രണയിച്ച് ഇന്ത്യയിലെത്തിയ സീമ ഹൈദർ. ചാറ്റിലൂടെ സൗഹൃദത്തിലാകുകയും പിന്നീട് സൗഹൃദം പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു എന്നും സീമ പറഞ്ഞു. വാർത്താ ഏജൻസിയായ എഎഫ്പിക്കു നൽകിയ അഭിമുഖത്തിലായിരുന്നു സീമ ഹൈദരിന്റെ പ്രതികരണം.
‘‘ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പിന്നീട് സൗഹൃദം പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെ ഞങ്ങൾ ചാറ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് പരസ്പരം കാണാൻ തീരുമാനിക്കുന്നത്.’’– സീമ പറഞ്ഞു.
ഇപ്പോൾ ഉത്തർപ്രദേശിലെ സച്ചിന്റെ വീട്ടിലാണ് സീമ ഉള്ളത്. മേയിലാണ് നാലു കുഞ്ഞുങ്ങളുമായി നേപ്പാൾ വഴി അവർ ഇന്ത്യയിലെത്തിയത്. അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിന് സീമയെയും സഹായിച്ചതിനു സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. തുടർന്ന് സീമ സച്ചിനെ വിവാഹം കഴിച്ചു. ഹിന്ദുമതം സ്വീകരിച്ചതായും സീമ വ്യക്തമാക്കി.
Read Also: സർവത്ര ജലം; കേജ്‌രിവാളിന്റെ വീടിനു സമീപത്തു വരെ വെള്ളമെത്തി; ആശങ്കയോടെ രാജ്യതലസ്ഥാനം
‘‘സച്ചിനോടൊപ്പം ജീവിക്കാൻ കഴിയാതെ തിരിച്ച് പാക്കിസ്ഥാനിലേക്കു പോകേണ്ടി വന്നിരുന്നെങ്കിൽ ഞാൻ മരിക്കുമായിരുന്നു. ഇന്ത്യൻ പൗരത്വം നൽകണമെന്ന് സർക്കാരിനോട് ഞാൻ അഭ്യർഥിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴി ഭീഷണി വരെ എത്തി. സച്ചിനൊപ്പം ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രമാണ് എനിക്കു മുന്‍പിലുള്ള വഴി. പബ്ജിയിലുള്ള സച്ചിന്റെ കഴിവാണ് എന്നെ ആകര്‍ഷിച്ചത്.’’– സീമ വ്യക്തമാക്കി.
പരിചയപ്പെട്ട് മൂന്നുവർഷത്തിനു ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇരുവരും നേപ്പാളിൽ വച്ച് കണ്ടുമുട്ടുന്നത്. പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് എത്താൻ വലിയ ബുദ്ധിമുട്ടാണെന്നും യുട്യൂബിൽ നോക്കിയാണ് നേപ്പാൾ വഴി ഇന്ത്യയിലെത്തിയതെന്നും സീമ വ്യക്തമാക്കി. സീമ ഇന്ത്യയിലെത്തിയത് സച്ചിന്റെ മാതാപിതാക്കൾ മാത്രമായിരുന്നു അറിഞ്ഞിരുന്നത്. തന്റെ മാതാപിതാക്കൾ സീമയെ സ്വീകരിക്കുമെന്ന് തനിക്കുറപ്പായിരുന്നു എന്ന് സച്ചിനും പറഞ്ഞു. അതേസമയം ഭാര്യയെയും മക്കളെയും തിരിച്ചു ലഭിക്കണമെന്ന ആവശ്യവുമായി സീമയുടെ ഭാർത്താവും രംഗത്തെത്തി. തന്റെ കുട്ടികൾക്ക് ഇന്ത്യയിൽ എല്ലാ സ്നേഹവും കരുതലും ലഭിക്കുന്നുണ്ടെന്നും സീമ പറഞ്ഞു.
English Summary: ‘Live And Die Together’, Seema Sachin Love Story