കോന്നി കോളജിൽ സർക്കാർ ഉത്തരവിനെതിരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ‘ഉത്തരവ്’
തിരുവനന്തപുരം ∙ വ്യാപക ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നു സർക്കാരിനു കീഴിലെ കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എന്ന സ്ഥാപനത്തിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമിതരായ പ്രൻസിപ്പലിനു മെമ്മോ നൽകുകയും ഡ്രൈവർ കം ഓഫിസ് അറ്റൻഡിനെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പിരിച്ചുവിടുകയും ചെയ്തു. കോളജിലെ

തിരുവനന്തപുരം ∙ വ്യാപക ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നു സർക്കാരിനു കീഴിലെ കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് എന്ന സ്ഥാപനത്തിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമിതരായ പ്രൻസിപ്പലിനു മെമ്മോ നൽകുകയും ഡ്രൈവർ കം ഓഫിസ് അറ്റൻഡിനെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പിരിച്ചുവിടുകയും ചെയ്തു.
കോളജിലെ അധ്യാപകരുടേയും വിദ്യാർഥികളുടേയും പരാതികളുടെ അടിസ്ഥാനത്തിൽ അദ്യം അന്വേഷണ റിപ്പോർട്ട് നൽകി. സർക്കാർ നടപടിയെടുക്കാതെ വന്നപ്പോൾ ഡ്രൈവർ പി.പുഷ്പകുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പിരിച്ചുവിട്ടു. എന്നാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ട് ഇദ്ദേഹത്തെ മിന്നൽ വേഗത്തിൽ തിരിച്ചെടുത്തു. പ്രിൻസിപ്പൽ എഒ നൽകിയ കാരണം കാണിക്കൽ നോട്ടീസിനു മറുപടിയും നൽകിയില്ല.
13 വർഷമായി താൽകാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവറെ പിരിച്ചുവിടേണ്ടതില്ലെന്നു ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഔദ്യോഗിക ലെറ്റർ പാഡിൽ ഉത്തരവു നൽകിയാണു തിരിച്ചെടുപ്പിച്ചത്. സ്ഥാപനത്തിന്റെ ചുമതലക്കാരനായ സപ്ലൈകോ എംഡിക്കാണു പിഎസ് കുറിപ്പ് നൽകിയത്. ഇന്നേവരെ ഒരു പ്രൈവറ്റ് സെക്രട്ടറിമാരും ചെയ്യാത്ത നടപടിയാണിത്. ഭരണപരമായ കാര്യങ്ങളിൽ ഉത്തരവ് നൽകാനുള്ള അധികാരവും ഇദ്ദേഹത്തിനില്ല. സെക്രട്ടറിയേറ്റിൽ നിന്നു ഡപ്യൂട്ടേഷനിൽ എത്തിയ അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ.
ഈ സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നാണു സെക്രട്ടറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഇവിടെ നിയമിച്ചത്. 200ലേറെ വിദ്യാർഥികളാണു ബിഎസ് സി, എംഎസ് സി കോഴ്സുകളിൽ ഇവിടെ പഠിക്കുന്നത്. ഇല്ലാത്ത കാര്യങ്ങൾ ആരോപിച്ചു സ്ഥാപനത്തിനെതിരെ ഡ്രൈവർ മന്ത്രി ഓഫിസിൽ സ്ഥിരം ഊമക്കത്തുകൾ അയ്ക്കാറുണ്ടെന്നും അതിനാൽ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പ്രിൻസിപ്പലിനോട് എഒ വിശദീകരണം തേടിയതിനു പിന്നാലെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. മഴയത്തു ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്നു തങ്ങളുടെ ക്ലാസുകൾ എംബിഎ ബ്ലോക്കിലേക്കു മാറ്റണമെന്നു കഴിഞ്ഞ അഞ്ചിനു വിദ്യാർഥികൾ എഒയ്ക്കു നിവേദനം നൽകി. മാറ്റിയില്ലെങ്കിൽ 7 മുതൽ സമരം നടത്തുമെന്നും യൂണിയൻ ചെയർമാൻ കത്തിൽ അറിയിച്ചു. എന്നാൽ എഒ അറിയാതെ മറ്റു ചില ബാച്ചുകൾ ആ കെട്ടിടത്തിലേക്കു പ്രിൻസിപ്പൽ മാറ്റി. എഒ പ്രിൻസിപ്പലിനെ വിളിച്ചെങ്കിലും അദ്ദേഹം കാണാൻ തയാറായില്ല. അതിനിടെ വിദ്യാർഥികൾ എഒയെ തടഞ്ഞുവച്ചു.
അന്നു 2 അധ്യാപകരും പ്രിൻസിപ്പലും മാത്രമായിരുന്നു കോളജിൽ. ഇവരുടെ യോഗം എഒ വിളിച്ചെങ്കിലും ആരും ചെന്നില്ല. പിന്നീടു 2 അധ്യാപകരെ വിളിച്ചു വരുത്തി ചോദിച്ചപ്പോൾ വിദ്യാർഥികളെ സ്ഥാപനത്തിനെതിരെ തിരിച്ചുവിട്ടു സമരം ചെയ്യിക്കുന്നതിൽ പ്രിൻസപ്പലിന്റെ പങ്ക് വലുതാണെന്നു ബോധ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. അതിനാൽ കരാർ അടിസ്ഥാനത്തിലുള്ള പ്രിൻസപ്പലിനെ ഒഴിവാക്കി മറ്റൊരാളെ നിയമിക്കാനും എഒ ശുപാർശ ചെയ്തു. ഇതു സംബന്ധിച്ച് 2 അധ്യാപകർ നൽകിയ കത്തും കഴിഞ്ഞ വ്യാഴാഴ്ച്ച സർക്കാരിനു നൽകിയിരുന്നു. അപ്പോഴാണു പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ ഉണ്ടായത്.
English Summary: Minister's Private Secretary's 'order' against Govt order on Konni College