തിരുവനന്തപുരം ∙ സിൽവർലൈനു പകരം പുതിയ റെയിൽ പദ്ധതിക്കായി സർക്കാർ തലത്തിൽ ആലോചന തുടങ്ങിയതോടെ, അതിവേഗ–അർധ അതിവേഗ റെയിൽ പദ്ധതിക്കായി മൂന്നാമത്തെ പഠനത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പഠനം നടത്തിയശേഷം ഉപേക്ഷിച്ച അതിവേഗ

തിരുവനന്തപുരം ∙ സിൽവർലൈനു പകരം പുതിയ റെയിൽ പദ്ധതിക്കായി സർക്കാർ തലത്തിൽ ആലോചന തുടങ്ങിയതോടെ, അതിവേഗ–അർധ അതിവേഗ റെയിൽ പദ്ധതിക്കായി മൂന്നാമത്തെ പഠനത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പഠനം നടത്തിയശേഷം ഉപേക്ഷിച്ച അതിവേഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിൽവർലൈനു പകരം പുതിയ റെയിൽ പദ്ധതിക്കായി സർക്കാർ തലത്തിൽ ആലോചന തുടങ്ങിയതോടെ, അതിവേഗ–അർധ അതിവേഗ റെയിൽ പദ്ധതിക്കായി മൂന്നാമത്തെ പഠനത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പഠനം നടത്തിയശേഷം ഉപേക്ഷിച്ച അതിവേഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിൽവർലൈനു പകരം പുതിയ റെയിൽ പദ്ധതിക്കായി സർക്കാർ തലത്തിൽ ആലോചന തുടങ്ങിയതോടെ, അതിവേഗ–അർധ അതിവേഗ റെയിൽ പദ്ധതിക്കായി മൂന്നാമത്തെ പഠനത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പഠനം നടത്തിയശേഷം ഉപേക്ഷിച്ച അതിവേഗ റെയിൽ പദ്ധതിക്കായി ചെലവഴിച്ചത് 30 കോടിരൂപയാണ്. സിൽവർലൈന്‍ പദ്ധതിക്കായി ചെലവഴിച്ചത് 34 കോടിയും. അർധ അതിവേഗ പദ്ധതിയായ സിൽവർലൈനു പകരം അതിവേഗ പാതയെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയാൽ വീണ്ടും പഠനം നടത്തേണ്ടിവരും. ഇതിനും കോടികൾ ചെലവാകും. കാലതാമസം ഉണ്ടാകുന്തോറും പദ്ധതി ചെലവും ഉയരും.

2010 ഫെബ്രുവരിയിലാണ് അതിവേഗ റെയിൽപാതാ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. 2011 ഡിസംബറിൽ പദ്ധതിയുടെ പ്രീ ഫീസിബിലിറ്റി റിപ്പോർട്ട് ഡിഎംആർസി സർക്കാരിനു സമർപിച്ചു. ടി.ബാലകൃഷ്ണൻ ഐഎഎസിനെ പദ്ധതിയുടെ സ്പെഷൽ ഓഫിസറായി നിയമിച്ചു. ആദ്യം തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ആലോചിച്ചിരുന്നതെങ്കിലും പിന്നീട് കണ്ണൂർവരെയാക്കി ചുരുക്കി. 430 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗപാത പദ്ധതിക്ക് 1.2 ലക്ഷം കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. പാത മംഗളൂരു വരെ നീട്ടാനും പദ്ധതിയിട്ടു. ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസിയാണ് പഠനം നടത്തി ഡിപിആർ സമർപിച്ചത്. മണിക്കൂറിൽ 350 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. 430 കിലോമീറ്റർ വരുന്ന പാതയുടെ ഭൂരിഭാഗവും ഭൂമിക്കടിയിലൂടെയും മേൽപ്പാലങ്ങളിലുമാണ് നിർമിക്കാൻ ആലോചിച്ചത്.

ADVERTISEMENT

അതിവേഗ പദ്ധതി നടത്തി പരിചയമില്ലാത്തതിനാൽ ജപ്പാനിലെയും കൊറിയയിലെയും കമ്പനികളുടെ സഹായത്തോടെയാണ് ഡിഎംആർസി റിപ്പോർട്ട് തയാറാക്കിയത്. സർക്കാർ ഈ റിപ്പോർട്ട് അതേപടി അംഗീകരിക്കാതെ ഫ്രഞ്ച്–ചൈനീസ് കൺസോഷ്യത്തിന് പഠനത്തിനായി നൽകി. അവരുടെ ചോദ്യങ്ങൾക്ക് ഡിഎംആർസി മറുപടി നൽകി. അവരുടെ പരിശോധന പൂർത്തിയായശേഷമാണ് ഡിപിആർ അംഗീകരിച്ചത്. ഭൂമി ഏറ്റെടുക്കലിനെതിരെ രാഷ്ട്രീയ സമരങ്ങൾ നടന്നതോടെ പദ്ധതി നടപ്പിലാക്കുന്നത് അനുയോജ്യമായ സമയത്തു മതിയെന്ന് യുഡിഎഫ് സർക്കാർ തീരുമാനമെടുത്തു. എൽഡിഎഫ് അധികാരത്തിൽവന്നതോടെ പദ്ധതിയുടെ ഉയർന്ന ചെലവ് താങ്ങാനാകില്ലെന്നു നിലപാടെടുത്തു. ഇ.ശ്രീധരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കൂടിയായതോടെ 2019ൽ പദ്ധതി ഉപേക്ഷിച്ചു.

പിന്നീട് അർധ അതിവേഗ പദ്ധതി നടപ്പിലാക്കാനായി സർക്കാർ ശ്രമം. ഇതിനായി കെ റെയിൽ കോർപറേഷൻ രൂപീകരിച്ചു. പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഇപ്പോൾ പ്രവർത്തനങ്ങളെല്ലാം നിലച്ചു. കെ റെയിൽ കോർപറേഷൻ വിവിധ വകുപ്പുകളുടെ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നു. കേരളത്തിലെ സാഹചര്യത്തിൽ അർധഅതിവേഗപാതയാണ് മികച്ച മാതൃകയെന്ന് കെ റെയിൽ കോർപറേഷൻ വിലയിരുത്തുന്നു. ഇ.ശ്രീധരന്റെ നിർദേശത്തിൽ സർക്കാർ കോർപറേഷനോട് അഭിപ്രായം ആരാഞ്ഞിട്ടില്ല. സർക്കാർ തലത്തിൽ ചർച്ചയുണ്ടായാൽ ഇക്കാര്യം അറിയിക്കും.

ADVERTISEMENT

English Summary: What Happend in Kerala High Speed Rail Project

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT