ഡൽഹി പ്രളയത്തിനിടെ ദുരന്തനിവാരണ സേന രക്ഷിച്ചവയിൽ ഒരു കോടി രൂപ വിലയുള്ള കാളയും!
ന്യൂഡൽഹി∙ കരകവിഞ്ഞ യമുനാനദി ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ദേശീയ ദുരന്ത നിവാരണ സേനയാണ്. നിരവധി ആളുകളെയും ഒപ്പം വളർത്തു മൃഗങ്ങളെയും അവർ പ്രളയജലത്തിൽനിന്ന് കൈപിടിച്ചുയർത്തുന്ന ധാരാളം ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ

ന്യൂഡൽഹി∙ കരകവിഞ്ഞ യമുനാനദി ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ദേശീയ ദുരന്ത നിവാരണ സേനയാണ്. നിരവധി ആളുകളെയും ഒപ്പം വളർത്തു മൃഗങ്ങളെയും അവർ പ്രളയജലത്തിൽനിന്ന് കൈപിടിച്ചുയർത്തുന്ന ധാരാളം ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ നോയിഡയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു കോടി രൂപ വിലയുള്ള കാളയെയും അവർ രക്ഷപ്പെടുത്തി.
ഇന്ത്യയിലെ ഏറ്റവും മികച്ച കാളയിനമായ 'പ്രിതം' വിഭാഗത്തിൽപ്പെട്ട കാളയെയാണ് എൻഡിആർഎഫ് തീരമണയാൻ സഹായിച്ചത്. എൻഡിആർഎഫിന്റെ ഗാസിയാബാദിലുള്ള എട്ടാം ബറ്റാലിയനാണ് നോയിഡയിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഒരു കോടി രൂപ വില വരുന്ന 'പ്രിതം' വിഭാഗത്തിൽപ്പെട്ട കാളയെ ഉൾപ്പെടെ മൂന്ന് കന്നുകാലികളെ ഇവിടെനിന്ന് രക്ഷിച്ചതായി അവർ ട്വീറ്റ് ചെയ്തു.
യമുനയിലെ ജലനിരപ്പ് ഉയർന്നതോടെ നോയിഡയിൽ മാത്രം 550 ഹെക്ടർ ഭൂമി വെള്ളത്തിനടിയിലായി. എട്ട് വില്ലേജുകളിലായി 5000ത്തിലേറെ ആളുകളെ പ്രളയം ബാധിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. വ്യാഴാഴ്ച മുതൽ കന്നുകാലികൾ, വളർത്തു നായകൾ, മുയൽ, താറാവ്‍, കോഴി, പന്നി ഉൾപ്പെടെ 6000ത്തോളം മൃഗങ്ങളെയും പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്.
അതേസമയം, യമുനയിലെ ജലനിരപ്പ് ഇപ്പോഴും അപകടരേഖയ്ക്ക് രണ്ടു മീറ്റർ മുകളിലാണുള്ളത്. ഡൽഹിയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്നും യമുനയിലേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവില്‍ കുറവ് വന്നതിനാൽ ജലനിരപ്പ് ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
English Summary: This Bull Rescued Amid Yamuna Flooding Costs Rs 1 Crore