ലീഗും സിപിഎമ്മും ഒന്നിച്ചു; തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരെ അവിശ്വാസം പാസായി
കൊച്ചി∙ മുസ്‌ലിം ലീഗും സിപിഎമ്മും ഒന്നിച്ചതോടെ തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്‌ലിം ലീഗ് പ്രതിനിധി എ.എ. ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസപ്രമേയമാണ് പാസായത്. ഇതിനു പിന്നാലെ നഗരസഭയിൽ വൈസ് ചെയർമാന്റെ

കൊച്ചി∙ മുസ്‌ലിം ലീഗും സിപിഎമ്മും ഒന്നിച്ചതോടെ തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്‌ലിം ലീഗ് പ്രതിനിധി എ.എ. ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസപ്രമേയമാണ് പാസായത്. ഇതിനു പിന്നാലെ നഗരസഭയിൽ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസപ്രമേയത്തിൽ നിന്നും വിട്ടുനിന്നു.
ഇടതുമുന്നണിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് ലീഗ് അംഗങ്ങളും മൂന്ന് സ്വതന്ത്രരും പ്രമേയത്തെ പിന്തുണച്ചു. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടും വൈസ് ചെയർമാനായിരുന്ന എ.എ. ഇബ്രാഹിംകുട്ടി രാജിവെക്കാത്തതിനെ തുടർന്നാണ് ലീഗ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത്. നഗരസഭയിൽ എൽഡിഎഫ് 17 യുഡിഎഫ് 21 സ്വതന്ത്രർ 5 എന്നിങ്ങനെയാണ് കക്ഷിനില
English Summary: Thikkakara Municiplaity No Trust Motion aginst Vice Chairman Passed