കാലടി∙ കാലടി ശ്രീശങ്കരാ കോളജിലെ കെഎസ്‌യു ഭാരവാഹികളെ അന്യായമായി തടവിലിട്ടു എന്നാരോപിച്ച് വിദ്യാർഥികളെ ലോക്കപ്പിനു പുറത്തിറക്കി റോജി എം.ജോൺ എംഎൽഎ. ഇതിനു പിന്നാലെ, ബെന്നി ബഹ്നാൻ എംപി, എംഎൽഎമാരായ റോജി എം ജോൺ, സനീഷ് ജോസഫ് എന്നിവർ കാലടി പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ശ്രീശങ്കരാ കോളജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ കാലടി ശ്രീശങ്കരാ കോളജിലെ കെഎസ്‌യു ഭാരവാഹികളെ അന്യായമായി തടവിലിട്ടു എന്നാരോപിച്ച് വിദ്യാർഥികളെ ലോക്കപ്പിനു പുറത്തിറക്കി റോജി എം.ജോൺ എംഎൽഎ. ഇതിനു പിന്നാലെ, ബെന്നി ബഹ്നാൻ എംപി, എംഎൽഎമാരായ റോജി എം ജോൺ, സനീഷ് ജോസഫ് എന്നിവർ കാലടി പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ശ്രീശങ്കരാ കോളജിൽ വെള്ളിയാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നത് വിദ്യാർഥികൾ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ കൃത്യനിർവഹണം തടഞ്ഞതിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി അ‍ഞ്ചുപേരെ വീടുകളിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു.

ADVERTISEMENT

ഇവർക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്തിറങ്ങി. ഈ കേസിൽത്തന്നെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് രാജീവ്, മറ്റു രണ്ടു പേർ എന്നിവരെ ശനിയാഴ്ച രാത്രി പിടികൂടി. ഇവരെ അന്യായമായി സെല്ലിലടച്ചു എന്നാരോപിച്ചാണ് റോജി എം.ജോൺ എംഎൽഎ സെല്ലിൽ നിന്നു തുറന്നുവിട്ടത്. എഎസ്‌പി വന്നു നടത്തിയ ചർച്ചകൾക്കു ശേഷമാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

English Summary: Congress Leaders Protest at Kalady Police Station