ഡൽഹിയിൽ 25കാരനെ പട്ടാപ്പകൽ കാമുകിയുടെ വീട്ടുകാർ കുത്തിക്കൊന്നു; ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി∙ ഡൽഹിയിലെ ജഫ്രാബാദിൽ സൽമാൻ എന്ന ഇരുപത്തഞ്ചുകാരനെ കാമുകിയുടെ വീട്ടുകാർ കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ എതിർപ്പിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ

ന്യൂഡൽഹി∙ ഡൽഹിയിലെ ജഫ്രാബാദിൽ സൽമാൻ എന്ന ഇരുപത്തഞ്ചുകാരനെ കാമുകിയുടെ വീട്ടുകാർ കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ എതിർപ്പിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പെൺകുട്ടിയുടെ പിതാവും സഹോദരൻമാരും ചേർന്നാണ് സൽമാനെ ആക്രമിച്ചതെന്നാണ് വിവരം. കഴുത്തിലും നെഞ്ചിലും കുത്തേറ്റ സൽമാൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. സൽമാനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിലാണ് പതിഞ്ഞത്.
കഴിഞ്ഞ രണ്ടു വർഷമായി സൽമാൻ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നു പൊലീസ് പറയുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബം തുടക്കം മുതലേ ഈ ബന്ധത്തെ എതിർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പെൺകുട്ടിയുടെ പിതാവ് മൻസൂർ, സഹോദരൻ മൊഹ്സിൻ, പ്രായപൂർത്തിയാകാത്ത മറ്റൊരു സഹോദരൻ എന്നിവർ ചേർന്ന് സൽമാനെ ആക്രമിച്ചത്. സൽമാൻ ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം.
മറ്റു രണ്ടുപേരെ പിന്നിലിരുത്തി സൽമാൻ ബൈക്ക് ഓടിച്ചുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ഏതാനും പേർ ചേർന്ന് ബൈക്ക് തടഞ്ഞുനിർത്തി. തുടർന്നായിരുന്നു ക്രൂരമായ ആക്രമണം. ഭയചകിതരായ സൽമാന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Delhi Man Stabbed To Death By Girlfriend's Family