തിരുവനന്തപുരം∙ ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. ഹൈക്കോടതിയും ഇന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. ഹൈക്കോടതിയും ഇന്നു പ്രവർത്തിക്കില്ല. ഇന്നു പരിഗണിക്കേണ്ട കേസുകൾ നാളത്തേക്ക് മാറ്റി. അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്തെ എൻഎസ്എസ് സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. സംസ്കാരം അദ്ദേഹത്തിന്റെ സ്വദേശമായ പുതുപ്പള്ളിയിൽ വ്യാഴാഴ്ച നടക്കും.

ADVERTISEMENT

Read more at: ഉമ്മൻ ചാണ്ടി വിടവാങ്ങി; യാത്രയാകുന്നത് ജനങ്ങളുടെ നായകൻ

Read more at: മണിക്കൂറുകളോളം ജലപാനമില്ലാതെ ഒറ്റനിൽപ്പ് നിന്ന് ജനസമ്പർക്കം; അതും ശരി, ഇതും!

Read more at: ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഓർമച്ചിത്രങ്ങളിലൂടെ...

∙ വിവിധ സർവകലാശാലകൾ പരീക്ഷ മാറ്റി

ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. കേരള ആരോഗ്യ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കാലിക്കറ്റ് സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 22ലേക്കു മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ മൂല്യനിർണയ ക്യാംപുകൾക്കു അവധി പ്രഖ്യാപിച്ചു.

∙ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റി

നാളെ രാവിലെ 11ന് നടത്താനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുരസ്‌കാരങ്ങൾ 21–ാം തീയതി വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും

ADVERTISEMENT

∙ ഇന്റർവ്യൂ മാറ്റിവച്ചു

ഇന്ന് എസ്എസ്കെ പത്തനംതിട്ട ജില്ലാ കാര്യാലയത്തിൽ വച്ച് നടത്താനിരുന്ന അക്കൗണ്ടന്റിന്റെ വാക്ക് ഇൻ ഇന്റർവ്യൂ നാളത്തേക്കു മാറ്റിവച്ചു.

∙ യോഗം മാറ്റിവച്ചു

ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

∙ അഭിമുഖം മാറ്റി

ആറന്മുള എഞ്ചിനീയറിങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 20ലേക്ക് മാറ്റി. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10ന് അഭിമുഖത്തിന് കോളജിൽ എത്തണം. ഫോൺ: 9446382096, 9846399026.

English Summary: Holiday In Kerala As Former CM Oommen Chandy Passes Away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT