ന്യൂഡൽഹി∙ മണിപ്പുര്‍ കലാപം തുടരുന്നതിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിർന്ന നടിയും സമാജ്‌‍‌വാദി പാർട്ടി എംപിയുമായ ജയ ബച്ചൻ. വിഷയത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ സർക്കാർ തയാറായില്ലെന്നും ജയ ബച്ചൻ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘മണിപ്പുര്‍ കലാപം രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടും നമ്മുടെ രാജ്യത്ത് ഒരു ചർച്ചയുമില്ല. ചർച്ച വേണ്ടെന്നാണു സർക്കാർ നിലപാട്. സ്ത്രീകള്‍ തെരുവില്‍ നഗ്നരായി വലിച്ചിഴക്കപ്പെടുന്ന വിഡിയോ കണ്ടപ്പോൾ എനിക്ക് വളരെ വിഷമമുണ്ടായി, നാണക്കേട് തോന്നി. ആ വിഡിയോ പൂർണമായി കണ്ടുതീർക്കാനായില്ല. മേയിൽ നടന്ന സംഭവമാണിത്. അതു സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നിട്ടും സഹതാപത്തോടെ ഒരു വാക്കുപോലും ആരും പറഞ്ഞില്ല.

ADVERTISEMENT

സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമാണിത്. സ്ത്രീകൾക്കെതിരെ ഒന്നല്ലെങ്കിൽ മറ്റൊന്നായി ദിവസവും ഓരോ കാര്യങ്ങൾ സംഭവിക്കുന്നു. ഉത്തർ പ്രദേശിൽ എന്താണു സംഭവിക്കുന്നതെന്നു നമ്മൾ അറിയുന്നില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നും മിണ്ടില്ല. ഈ രാജ്യത്താകെ സ്ത്രീകൾക്ക് എന്താണു സംഭവിക്കുന്നത്? എന്തൊരു അപമാനമാണിത്. വളരെയേറെ ദുഃഖമുണ്ട്.’’– ജയ ബച്ചൻ പറഞ്ഞു. 

മണിപ്പുരിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ചാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിനെയും മധ്യപ്രദേശിനെയുംപ്പറ്റി സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും ജയ ചോദിച്ചു. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു പാർലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെട്ടിരുന്നു.

ADVERTISEMENT

English Summary: Jaya Bachchan says Manipur violence video is being discussed internationally