തിരുവനന്തപുരം∙ രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മൻ ചാണ്ടിയും താനും 1970 ലാണ് നിയമസഭയിലെത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘‘ആ നിയമസഭയിൽ കടന്നുവന്ന അംഗങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത ഇതുവരെ പുതുപ്പള്ളി മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിക്കാനായി എന്നതാണ്. പാർലമെന്ററി പ്രവർത്തനത്തിൽ ഇതു റെക്കോർഡാണ്. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല’’– മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

‘‘ഉമ്മൻ ചാണ്ടി തുടർച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഉമ്മൻ ചാണ്ടി അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി മാറി. അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻ ചാണ്ടി മാറി. പ്രത്യേക നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചു. രോഗത്തിനു മുന്നിൽ തളരാതെ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റി’’.

രോഗകാലത്ത് ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോൾ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഉമ്മൻ ചാണ്ടിയുമായി സംസാരിച്ച കാര്യവും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ‘‘ചികിത്സയ്ക്കിടെ ഒരു പൊതുപരിപാടിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ നേരത്തേതിനേക്കാൾ പ്രസരിപ്പും ഉൻമേഷവും കണ്ടു. നല്ല മാറ്റമാണല്ലോ വന്നിരിക്കുന്നതെന്നു ഞാൻ ചോദിച്ചു. അദ്ദേഹം ചികിത്സിച്ച ഡോക്ടറുടെ പേരു പറഞ്ഞു. ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും പറ‍ഞ്ഞു. ഞാൻ ഡോക്ടറെ വിളിച്ച് അനുമോദിച്ചു. ചികിത്സയുടെ ഭാഗമായി താൻ പറയുന്നത് അംഗീകരിക്കുമോ എന്നറിയില്ലെന്നും അദ്ദേഹം വിശ്രമിക്കാൻ തയാറാകില്ലെന്നുമാണ് ഡോക്ടർ പറഞ്ഞത്. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ല. രോഗം ബാധിച്ചപ്പോഴും പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. രോഗാവസ്ഥയിലും കേരളം മൊത്തം എത്തുന്ന ഉമ്മൻ ചാണ്ടിയെ ആണ് കണ്ടത്. വിയോഗം കോൺഗ്രസിനു കനത്ത നഷ്ടമാണ്. പെട്ടെന്ന് നികത്താവുന്ന വിയോഗമല്ല. യുഡിഎഫിനും വലിയ നഷ്ടം ഉണ്ടായി’’– മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

ഇത്രയും തരംതാഴ്ന്ന രീതിയിൽ രാഷ്ട്രീയമായി വേട്ടയാടിയ മറ്റൊരു നേതാവില്ലെന്ന് ചടങ്ങിൽ അധ്യക്ഷനായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ‘‘എതിരാളികൾക്കെതിരെ അദ്ദേഹം മോശമായി പെരുമാറിയിട്ടില്ല. ആക്രമിച്ചവരെ പോലും പിന്നീട് ആശ്ലേഷിച്ചു. വെറുപ്പിന്റെ പ്രചാരകരെ സ്നേഹം കൊണ്ട് നേരിട്ടു. അദ്ദേഹത്തിന്റെ സമ്പത്ത് ജനങ്ങളുടെ സ്നേഹം മാത്രമായിരുന്നു. വെട്ടിപിടിക്കുന്നതിനേക്കാൾ വിട്ടുകൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തിയ നേതാവായിരുന്നു. 20 മണിക്കൂർ വരെ ജോലി ചെയ്തു. 18–20 മണിക്കൂർ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തത് ജനങ്ങളുടെ വിഷമങ്ങൾ കേട്ടു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം അടക്കമുള്ള വലിയ പദ്ധതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലെ സത്യം നേരത്തെ അറിയാമായിരുന്നെങ്കിലും വൈകിയാണെങ്കിലും സത്യം കാർമേഘപടലങ്ങൾ നീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ പാർട്ടി പ്രവർത്തകർക്ക് കഴിയണം’’– കെ.സുധാകരൻ പറ‍ഞ്ഞു.

English Summary: KPCC memorial meeting for Oommen Chandy