പെരിങ്ങൽകുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
തൃശൂർ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് 423 മീറ്ററിലെത്തിയപ്പോഴാണ് ഷട്ടർ തുറന്നത്. രണ്ടു ഷട്ടറുകളുടെ നാലടി വീതം തുറന്നതോടെ ചാലക്കുടി പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും.

തൃശൂർ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് 423 മീറ്ററിലെത്തിയപ്പോഴാണ് ഷട്ടർ തുറന്നത്. രണ്ടു ഷട്ടറുകളുടെ നാലടി വീതം തുറന്നതോടെ ചാലക്കുടി പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണു മുന്നറിയിപ്പ്. തൃശൂർ ഉൾപ്പെടെ 9 ജില്ലകളിൽ (ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ചു മൂന്നാറിലാണ് (11 സെന്റിമീറ്റർ) ഏറ്റവും അധികം മഴ ലഭിച്ചത്.
English Summary: Rain: Thrissur Poringalkuth Dam opens