തൊടുപുഴ∙ ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിന് വലിയ ഗൗരവമില്ല. എല്ലാവരും ചേർന്ന് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിന് വലിയ ഗൗരവമില്ല. എല്ലാവരും ചേർന്ന് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ ആവശ്യമായ എല്ലാ ക്രമീകരങ്ങളും സജ്ജീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്‌ക്ക് സി.തോമസ് തന്നെയാണോ സ്ഥാനാർഥി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴയിലെ വനിത അംഗത്തിന്റെ ലൈംഗിക പരാതി പരിശോധിച്ചിട്ട് പറയാമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ADVERTISEMENT

തിങ്കളാഴ്ച കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് സദസിൽനിന്ന് ഉമ്മൻചാണ്ടിക്ക് മുദ്രാവാക്യം വിളി ഉയർന്നത്. ഇവരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വിലക്കി. കോൺഗ്രസ് പ്രവർത്തകർക്കെതിരെ മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ആതിഥേയ സംസ്കാരം നന്മയുടെ ലക്ഷണമാണെന്നും, നസ്രത്തിൽനിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ എന്നും വാസവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

English Summary: MV Govindan on Controversy in Oommen Chandy Memorial Programme