വെള്ളപ്പൊക്കം; നോയിഡയിൽ മുങ്ങിയത് മുന്നൂറോളം കാറുകൾ: വിഡിയോ
നോയിഡ∙ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

നോയിഡ∙ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടെയാണ് നിർത്തിയിട്ടിരുന്ന കാറുകളും മുങ്ങിയത്.
നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ അധികൃതർ വ്യക്തമാക്കി. നിരവധി പേർ ദൂരെയുള്ള ബന്ധുവീടുകളിലേക്കും ക്യാംപുകളിലേക്കും മാറിത്താമസിച്ചതായും അധികൃതർ അറിയിച്ചു.
English summary: Vehicles submerged in Greater Noida