തൃശൂരിൽ ഗർഭിണിയടക്കം ആറു നഴ്സുമാരെ സ്വകാര്യ ആശുപത്രി എംഡി കയ്യേറ്റം ചെയ്തെന്നു പരാതി
തൃശൂർ ∙ ഏഴുമാസം ഗർഭിണിയായ യുവതിയടക്കം ആറു നഴ്സുമാരെ സ്വകാര്യ ആശുപത്രി എംഡി. ലേബർ ഓഫിസിൽ കയ്യേറ്റം ചെയ്തതായി പരാതി. കൈപ്പറമ്പ് നൈൽ ആശുപത്രിയിലെ നഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരെ

തൃശൂർ ∙ ഏഴുമാസം ഗർഭിണിയായ യുവതിയടക്കം ആറു നഴ്സുമാരെ സ്വകാര്യ ആശുപത്രി എംഡി. ലേബർ ഓഫിസിൽ കയ്യേറ്റം ചെയ്തതായി പരാതി. കൈപ്പറമ്പ് നൈൽ ആശുപത്രിയിലെ നഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരെ ആക്രമിച്ചെന്നാണു പരാതി. ഇവര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി എംഡി ഡോ. വി.ആർ. അലോകിനെതിരെ ഇവർ വെസ്റ്റ് പൊലീസിനു പരാതി നൽകി.
വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം. നഴ്സുമാരുടെ സംഘടനയായ യുഎൻഎയിൽ അംഗമായതിനു പിന്നാലെ 6 നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരിൽ നഴ്സുമാർ പ്രതിഷേധം ആരംഭിച്ചതോടെ ലേബർ ഓഫിസർ ചർച്ചയ്ക്കു വിളിച്ചു. എന്നാൽ, ഇവരെ തിരിച്ചെടുക്കാനാകില്ലെന്ന് ആശുപത്രി എംഡി കടുംപിടിത്തം പിടിച്ചതോടെ ചർച്ച അലസി. പിരിച്ചുവിട്ടതിന്റെ കാരണമറിയണമെന്ന നിലപാടുമായി നഴ്സുമാർ ചുറ്റും നിന്നപ്പോഴാണ് എംഡി അക്രമാസക്തനായത്.
സംഭവത്തിൽ പ്രതിഷേധവുമായി കേരളാ ഗവ: നഴ്സസ് യൂണിയൻ രംഗെത്തെത്തി. തൃശൂർ നൈൽ ആശുപത്രി ഉടമ ഡോ: അലോകിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷും, സംസ്ഥാന ജന:സെക്രട്ടറി എസ്.എം.അനസും ആവശ്യപ്പെട്ടു. പ്രതിക്കെതിരെ ഏതൊരു വിധ നടപടിയും ഉണ്ടായില്ലെങ്കിൽ സ്വകാര്യ മേഖലയിലെ നഴ്സുമാർക്കൊപ്പം ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ സർക്കാർ മേഖലയിലെ നഴ്സുമാരും ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് കേരള ഗവ: നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
English Summary: Six nurses were assaulted by a private hospital MD in Thrissur