തിരുവനന്തപുരം∙ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ടി.വി.ചന്ദ്രന്. സാമൂഹ്യപ്രതിബദ്ധതയാണ് ടി.വി. ചന്ദ്രന്‍ ചിത്രങ്ങളുടെ മുഖമുദ്ര. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദുഷിപ്പിനും മൂല്യച്യുതിക്കുമെതിരെയുള്ള സംവിധായകന്റെ കലാപവും പോരാട്ടവും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും കാണാനാവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ടി.വി.ചന്ദ്രന്. സാമൂഹ്യപ്രതിബദ്ധതയാണ് ടി.വി. ചന്ദ്രന്‍ ചിത്രങ്ങളുടെ മുഖമുദ്ര. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദുഷിപ്പിനും മൂല്യച്യുതിക്കുമെതിരെയുള്ള സംവിധായകന്റെ കലാപവും പോരാട്ടവും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും കാണാനാവും. അന്താരാഷ്ട്ര മേളകളില്‍ മലയാള സിനിമയുടെ മേല്‍വിലാസമായി മാറി ടി.വി ചന്ദ്രന്‍ എന്ന സംവിധായകന്‍. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പൊന്തന്‍മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.

കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില തുടങ്ങിയവയാണ് സിനിമകള്‍. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും തിരക്കഥ എഴുതിയതും അദ്ദേഹമാണ്. ആറ് ദേശിയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.  

ADVERTISEMENT

റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാലോകത്തേക്ക്  കടന്നുവന്നത്.  വിഖ്യാത സംവിധായകന്‍ പി.എ. ബക്കറിന്റെ അസിസ്റ്റന്റായി ആണ് സിനിമയിലെ തുടക്കം. പവിത്രന്‍ നിര്‍മിച്ചു ബക്കര്‍ സംവിധാനം ചെയ്ത 'കബനീനദി ചുവന്നപ്പോള്‍' എന്ന പ്രശസ്ത ചിത്രത്തിലെ നായകന്‍ ടി.വി. ചന്ദ്രനായിരുന്നു.

വാൽപാറയിൽ ടീ എസ്റ്റേറ്റ് ജോലിക്കാരനായിരുന്ന എം.കെ. നാരായണൻ നമ്പ്യാരുടെയും ശ്രീദേവിയമ്മയുടെയും പുത്രനാണ്.  ഭാര്യ രേവതി തിരുനൽവേലി സ്വദേശിനിയാണ്.  മകൻ യാദവൻ ചന്ദ്രൻ.

ADVERTISEMENT

English Summary: JC Daniel Award for lifetime contribution to the film industry to Director TV Chandran