മരംമുറി കാണാൻ വാതിൽപ്പടിയിൽ, ദിശമാറി വീണ് മരം; അപകട ദൃശ്യം പുറത്ത് – വിഡിയോ
കോട്ടയം∙ പള്ളത്ത് മുറിച്ചുകൊണ്ടിരുന്ന മരം വീട്ടിലേക്കു വീണ് വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യം പുറത്തുവന്നു. അപകടത്തിൽ മരിച്ച പള്ളം മലേപ്പറമ്പിൽ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49)യുടെ ബന്ധുവും അപകടത്തിൽ പരുക്കേറ്റതുമായ ഷേർലി പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കോട്ടയം∙ പള്ളത്ത് മുറിച്ചുകൊണ്ടിരുന്ന മരം വീട്ടിലേക്കു വീണ് വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യം പുറത്തുവന്നു. അപകടത്തിൽ മരിച്ച പള്ളം മലേപ്പറമ്പിൽ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49)യുടെ ബന്ധുവും അപകടത്തിൽ പരുക്കേറ്റതുമായ ഷേർലി പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരം മുറിക്കുന്നതാണു വിഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് മരം അപ്രതീക്ഷിതമായ എതിർദിശയിലേക്കു വീഴുന്നതും വീട്ടിലുള്ളവർ അലറിക്കരയുന്നതുമാണു വിഡിയോയിലുള്ളത്. വാതിൽപ്പടിയിൽ ഇരിക്കുകയായിരുന്നു മേരിക്കുട്ടി.
ഞായറാഴ്ച വൈകിട്ട് 5നായിരുന്നു സംഭവം. മേരിക്കുട്ടിയുടെ വീടിന്റെ അയൽപക്കത്തുള്ള ഷേർലിയുടെ വീടിനു മുന്നിൽനിന്ന കൂറ്റൻ പുളിമരം മുറിക്കുന്നതിനിടെ സ്മിതയുടെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. സ്മിതയ്ക്കും അപകടത്തിൽ പരുക്കേറ്റു. സമീപവാസിയായ മേരി, മരം മുറിച്ചു മാറ്റുന്നതു കാണുന്നതിനായി ഇവിടേക്കു വന്നതായിരുന്നു. ഷേർലി വൈക്കത്താണ് താമസിക്കുന്നത്. ഇവിടത്തെ വീട് സ്മിതയ്ക്കു വാടകയ്ക്കു നൽകിയിരിക്കുകയായിരുന്നു.
മരത്തിന്റെ ചുവട് ഭാഗം വെട്ടി വടം ഉപയോഗിച്ച് വലിച്ചിടാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എതിർ ദിശയിലേക്ക് ചെരിഞ്ഞ് വീടിനു മുകളിലേക്കു പതിച്ചു. ഈ സമയം വീടിന്റെ മുൻപിലെ പടിയിൽ ഇരിക്കുകയായിരുന്നു മേരിക്കുട്ടി, ഷേർലി, സ്മിത എന്നിവർ. വീടിന്റെ മുൻവശത്തെ മേൽക്കൂര തകർത്ത മരം മേരിക്കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ഷേർലിയും സ്മിതയും ഓടി മാറാൻ ശ്രമിച്ചെങ്കിലും ഇവരും ശിഖരത്തിനടിയിലായി. മേരിക്കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഷേർലിയെയും സ്മിതയെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഘട്ടങ്ങളായി മുറിച്ചുമാറ്റേണ്ട മരം ചുവട്ടിൽനിന്ന് ഒറ്റയടിക്ക് വെട്ടിയിടാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വീടിന്റെ മുൻവശവും കിണറിന്റെ ചുറ്റുമതിലും തകർന്നു.
English Summary: Tragic Tree Accident Caught on Camera: Watch Shocking Footage of a Housewife's Death in Kottayam