‘എന്റെ ഹീറോ കർണൻ, സ്വന്തം ശരികളിലൂടെ കടന്നുപോയി’: പാട്ടുപാടി പടിയിറങ്ങി തച്ചങ്കരി
തിരുവനന്തപുരം ∙ സർവീസിൽനിന്ന് വിടവാങ്ങുന്ന ചടങ്ങിൽ പൊലീസ് സേനയ്ക്കായി ഗാനം ആലപിച്ച് ഡിജിപി ടോമിൻ ജെ.തച്ചങ്കരി. ‘എന്നുമുണരുമാ നേരം, ഇനിയുള്ള കാലം, വിടചൊല്ലുമീ ദിനം എന്നോടൊത്തു മാറും..’ എന്നുള്ള സ്വയം ചിട്ടപ്പെടുത്തിയ ഗാനമാണ് തച്ചങ്കരി ആലപിച്ചത്. പുരാണ കഥയിലെ കർണനാണ് തന്നെ ആകർഷിച്ച കഥാപാത്രമെന്നും,

തിരുവനന്തപുരം ∙ സർവീസിൽനിന്ന് വിടവാങ്ങുന്ന ചടങ്ങിൽ പൊലീസ് സേനയ്ക്കായി ഗാനം ആലപിച്ച് ഡിജിപി ടോമിൻ ജെ.തച്ചങ്കരി. ‘എന്നുമുണരുമാ നേരം, ഇനിയുള്ള കാലം, വിടചൊല്ലുമീ ദിനം എന്നോടൊത്തു മാറും..’ എന്നുള്ള സ്വയം ചിട്ടപ്പെടുത്തിയ ഗാനമാണ് തച്ചങ്കരി ആലപിച്ചത്. പുരാണ കഥയിലെ കർണനാണ് തന്നെ ആകർഷിച്ച കഥാപാത്രമെന്നും, മഹാൻമാരിൽനിന്ന് അനുഭവിക്കേണ്ടിവന്ന മാറ്റിനിർത്തലും അപമാനവും നേരിടേണ്ടിവന്നിട്ടും സ്വന്തം ശരികളിലൂടെ അദ്ദേഹം കടന്നുപോയെന്നും തച്ചങ്കരി പറഞ്ഞു.
പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ തച്ചങ്കരിക്ക് പൊലീസ് വിടവാങ്ങൽ പരേഡ് നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തച്ചങ്കരിയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തില്‍ ജനിച്ച ടോമിന്‍ ജെ.തച്ചങ്കരി 1987 ബാച്ചിലെ ഐപിഎസ് ഓഫിസറാണ്. കേരള കേഡറില്‍ എഎസ്പിയായി ആലപ്പുഴയില്‍ സര്‍വീസ് ആരംഭിച്ചു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോസ്റ്റല്‍ സെക്യൂരിറ്റിയിലായിരുന്നു ആദ്യ നിയമനം. പൊലീസ് ആസ്ഥാനം, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, ആംഡ് പൊലീസ് ബറ്റാലിയന്‍, കോസ്റ്റല്‍ പൊലീസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപിയായി. കെഎസ്ആര്‍ടിസിയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ അധികചുമതല വഹിച്ചു.
കേരളാ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍, കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചു. ഫയര്‍ഫോഴ്സ് മേധാവിയായും പ്രവര്‍ത്തിച്ചു. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ തസ്തികയിലായിരുന്നു ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുള്ള ആദ്യനിയമനം. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപി ആയി. പരേതയായ അനിത തച്ചങ്കരിയാണ് ഭാര്യ. മേഘ തച്ചങ്കരി, കാവ്യ തച്ചങ്കരി എന്നിവർ മക്കളാണ്.
English Summary: Witness the touching moment as DGP Tomin J. Thachankary bids farewell with a heartfelt song