മഞ്ചേരി ∙ പൊപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ സായുധപരിശീലന കേന്ദ്രമായ കാരാപറമ്പ് ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി. പിഎഫ്ഐയുടെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി അക്കാദമിയെന്ന് പൊലീസ് വ്യക്തമാക്കി. പത്തു ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന ഗ്രീൻവാലി അക്കാദമിയിൽ തീവ്രവാദം പ്രവർത്തനങ്ങൾക്ക് പരീശീലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി ∙ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ കാരാപറമ്പ് ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി. പിഎഫ്ഐയുടെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി അക്കാദമിയെന്ന് എൻഐഎ വ്യക്തമാക്കി. പത്തു ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന ഗ്രീൻവാലി അക്കാദമിയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരീശീലനം നടത്തുന്നുവെന്ന് ആരോപിച്ച് യുഎപിഎ പ്രകാരമാണ് കണ്ടുകെട്ടിയത്. 

അക്കാദമിയിലെ സ്ഥാവര ജംഗമ വസ്തുക്കൾ ഏറ്റെടുക്കുന്നതിനു എൻഐഎ നോട്ടിസ് പതിച്ചിരുന്നു. ഇന്നലെ വൈകിട്ട് 6നു കൊച്ചിയിൽനിന്നെത്തിയ എൻഐഎ സംഘമാണ് നോട്ടിസ് പതിച്ചത്. ഏതാനും മാസം മുൻപ് കേന്ദ്രത്തിൽ എൻഐഎ നടത്തിയ പരിശോധനയിൽ ലഘുലേഖകളും മറ്റ് പ്രസിദ്ധീകരണങ്ങളും കണ്ടെത്തിരുന്നു.  ഇതിന്റെ തുടർ നടപടിയെന്ന നിലയ്ക്കാണ് വസ്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനു നോട്ടിസ് പതിച്ചതെന്നാണ് വിവരം.

ADVERTISEMENT

ഗ്രീൻവാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിൽ മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻവാലി അക്കാദമി ആദ്യം നാഷനൽ ഡവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുമാരുടെ ഉടമസ്ഥതയിലും പിന്നീട് അത് പിഎഫ്ഐയുമായി ലയിച്ചപ്പോൾ അവരുടെ നിയന്ത്രണത്തിലേക്ക് മാറുകയും ചെയ്തെന്ന് എൻഐഎ അറിയിച്ചു. ആയുധപരിശീലനം, കായിക പരീശീലനം, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള പരീശീലനവും ക്ലാസുകളും എന്നിവയും ഇവിടെ നടന്നുപോന്നിരുന്നു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായ പിഎഫ്ഐ അംഗങ്ങളെ സംരക്ഷിക്കാനും ഇവിടെ സൗകര്യമൊരുക്കിയിരുന്നെന്നും എൻഐഎ അറിയിച്ചു. 

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനു ശേഷം സംസ്ഥാനത്തെ ആറാമത്തെ പിഎഫ്ആ ആയുധപരിശീലന കേന്ദ്രവും പതിനെട്ടാമത്തെ വസ്തുവകയുമാണ് എൻഐഎ കണ്ടുകെട്ടുന്നത്. പിഎഫ്ഐയുടെ ഓഫിസും മറ്റു മുൻനിര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. 

ADVERTISEMENT

മലബാർ ഹൗസ്, പെരിയാർ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എഡ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവയാണ് നേരത്തെ എൻഐഎ കണ്ടുകെട്ടിയ പിഎഫ്ഐ കേന്ദ്രങ്ങൾ.  കായിക പരീശീലനത്തിനും കൊലപാതകം, തീവ്രവാദ പ്രവർത്തനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും പ്രത്യയശാസ്ത്ര പ്രചാരണത്തിനും പരിശീലനം നൽകുന്നതിനായി ഉപയോഗിച്ചിരുന്ന 12 പിഎഫ്ഐ ഓഫിസുകളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. 

English Summary: NIA attaches Greenvalley Academi in Manjeri, says it PFI arms training centre