മൂന്ന് ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന യുവതി മരിച്ചു; അപകടത്തിന് കാരണം ചൈനാ നിർമിത ലിഫ്റ്റ്
തഷ്കെന്റ്∙ ഉസ്ബെക്കിസ്ഥാനിൽ മൂന്നു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന പോസ്റ്റ് വുമൻ മരിച്ചു. ഒൻപതു നില കെട്ടിടത്തിലെ ലിഫ്റ്റിലാണ് ഓൾഗ ലിയോൻടൈവേ (32) കുടുങ്ങിയത്. രക്ഷിക്കണെന്ന് നിലവിളിച്ചെങ്കിലും ആരും ഓൾഗയുടെ

താഷ്കെന്റ്∙ ഉസ്ബെക്കിസ്ഥാനിൽ മൂന്നു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന പോസ്റ്റ് വുമൻ മരിച്ചു. ഒൻപതു നില കെട്ടിടത്തിലെ ലിഫ്റ്റിലാണ് ഓൾഗ ലിയോൻടൈവേ (32) കുടുങ്ങിയത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും ഓൾഗയുടെ ശബ്ദം കേട്ടില്ല.
ജൂലൈ 24 ന് ഓൾഗയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും മൂന്നു ദിവസത്തിനുശേഷമാണ് ഓൾഗയുടെ മൃതദേഹം കണ്ടെത്താനായത്. ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ അറിയിച്ചു. സംഭവം നടന്നപ്പോൾ വൈദ്യുതി മുടക്കമുണ്ടായില്ലെന്നും ചൈനയിൽ നിർമിച്ച ലിഫ്റ്റിന് റജിസ്ട്രേഷൻ ഇല്ലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ പാലെർമോയിലും സമാന സംഭവം ഉണ്ടായിരുന്നു. വൈദ്യുതി മുടങ്ങിയതോടെ 61കാരിയായ ഫ്രാൻസിസ്ക മർഷിയോൺ ലിഫ്റ്റിൽ കുടുങ്ങി മരിക്കുകയായിരുന്നു.
English Summary: Woman dies after being trapped in elevator