രക്ഷാബന്ധൻ മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കൂ: ബിജെപി നേതാക്കളോട് മോദി
ന്യൂഡൽഹി∙ രക്ഷാബന്ധൻ ദിനം മുസ്‌ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാൻ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മുസ്‍ലിം സ്ത്രീകൾക്ക് വലിയ ആശ്വാസവും സുരക്ഷയും നൽകിയെന്നും മോദി പറഞ്ഞു.

ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻഡിഎ എംപിമാരുടെ യോഗം തിങ്കളാഴ്ച രാത്രി നടന്നിരുന്നു. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ കൊണ്ടുവന്ന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ യോഗത്തിലാണ് മുസ്‌ലിം സ്ത്രീകളുമായി മികച്ച ബന്ധം സ്ഥാപിക്കാൻ മോദിയുടെ ആഹ്വാനമുണ്ടായത്.
കേന്ദ്ര സർക്കാരിന്റെ ഹജ് നയത്തിന്റെ ഭാഗമായി നിരവധി മുസ്‌ലിം സ്ത്രീകൾക്ക് ഈ വർഷം ഹജ് കർമം നിർവഹിക്കാൻ സാധിച്ചുവെന്നും മോദി പറഞ്ഞു. മുസ്‍ലിം സ്ത്രീകളിലേക്ക് എത്താൻ രക്ഷാബന്ധൻ ദിനത്തിൽ വിവിധ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 30നാണ് രക്ഷാബന്ധൻ നടക്കുന്നത്.
English Summary: Celebrate Rakshabandhan with Muslim women: PM Modi