ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പിടിക്കാൻ സിപിഎം; പഞ്ചായത്തുകളുടെ ചുമതല വീതിച്ചു നൽകി
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ചു നൽകി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനാണു വാകത്താനം പഞ്ചായത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതല നൽകി. കോട്ടയം ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ (പ്രത്യേക ക്ഷണിതാവ്) കെ.ജെ.തോമസിന് അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളുടെ ചുമതലയാണ്. സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിനു മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റി അംഗം എ.വി.റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതല നൽകി.
ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും പഞ്ചായത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി.തോമസിനോടു മണർകാട് പഞ്ചായത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണു നിർദേശം. തിരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകളിൽ വ്യാഴാഴ്ച മുതൽ ബ്രാഞ്ച് കമ്മിറ്റികളുടെ യോഗം ചേരും. രണ്ടാഴ്ചയ്ക്കുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം മുതൽ മുകളിലേക്കുള്ള നേതാക്കളും പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയ നിർദേശം. സ്ഥാനാർഥിയായി ജെയ്ക്ക് സി.തോമസിന്റെ പേരിനാണു മുന്‍തൂക്കം. ജെയ്ക്ക് രണ്ടാം തവണ മത്സരിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടായിരുന്നു. നല്ല മത്സരം കാഴ്ചവയ്ക്കാൻ ജെയ്ക്കിനു കഴിഞ്ഞതായാണ് സിപിഎം വിലയിരുത്തൽ. മണ്ഡലത്തിലുള്ള ആളെന്നതും സമുദായ ഘടകങ്ങളും അനുകൂലമാണ്. അപ്രതീക്ഷിത സ്ഥാനാർഥിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
English Summary: Unprecedented By-Election in Puthuppally: CPM Steps Up to Fill Void Left by Late Oommen Chandy