സാംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്ത് അദാനിയുടെ അംബുജ സിമന്റ്സ്
ന്യൂഡൽഹി∙ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്, സാംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്തു. 5,000 കോടി രൂപയുടെ മൂല്യമാണ് സാംഘി ഇൻഡസ്ട്രീസിനുള്ളത്. 2028 ആകുമ്പോഴേക്കും അംബുജ സിമന്റിന്റെ ശേഷി ഇരട്ടിയാക്കുമെന്ന് ഉറപ്പു നൽകിയിരുന്നതായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.

‘‘ഇന്ത്യയിൽ ഏറ്റവും വിലക്കുറവിൽ സിമന്റ് നിർമാണം നടത്തുന്ന സാംഘി ഇൻഡസ്ട്രീസിനെ, അദാനി ഗ്രൂപ്പിനൊപ്പം ചേർക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ കർമഭൂമിയായ കച്ചിൽ കടൽമാർഗമുള്ള കയറ്റുമതിക്ക് സാംഘി സിമന്റ് ഉത്തേജനം നൽകും.’’– അദാനി എക്സ് പ്ലാറ്റ്ഫോമിൽ (മുൻപ് ട്വിറ്റർ) അറിയിച്ചു.
സാംഘി ഇൻഡസ്ട്രീസ് ലിമിറ്റഡ് (എസ്ഐഎൽ) 6.1 മില്യൺ ടൺ സിമന്റ് ഉൽപാദിപ്പിക്കുന്നുണ്ട്. ഏറ്റെടുക്കൽ നടക്കുന്നതോടെ അംബുജ സിമന്റിന്റെ വാർഷിക ഉൽപാദനം 73.6 മില്യൻ ആയി ഉയരും. 2028 ഓടെ 140 മില്യൺ ടൺ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
English Summary: Adani Group's Ambuja Cement acquires cement maker Sanghi Industries