ഗ്യാൻവാപി സർവേയ്ക്ക് വീണ്ടും ഹൈക്കോടതി അനുമതി; സുപ്രീംകോടതി നാളെ പരിഗണിക്കും
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അനുമതിനൽകിയതിനെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി പള്ളിപരിസരത്ത് സർവേ നടത്താൻ എഎസ്ഐയ്ക്ക് അനുമതി നൽകിയത്. പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ വെള്ളിയാഴ്ച വാദം

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അനുമതി നൽകിയതിനെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി പള്ളിപരിസരത്ത് സർവേ നടത്താൻ എഎസ്ഐയ്ക്ക് അനുമതി നൽകിയത്. പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകരെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
നേരത്തെ പരിശോധന അനുവദിച്ച വാരാണസി ജില്ലാകോടതി ഉത്തരവിൽ സുപ്രീംകോടതി ഈ മാസം 26 വരെ സ്റ്റേ ഏർപ്പെടുത്തിയിരുന്നു. വിഷയത്തിൽ ഓഗസ്റ്റ് 3നകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.
പള്ളി നിൽക്കുന്നിടത്ത് മുൻപ് ക്ഷേത്രമായിരുന്നുവെന്ന് വാദിച്ച ഒരുവിഭാഗം ഹിന്ദുക്കളാണ് സർവേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പള്ളി നിൽക്കുന്ന ഭാഗത്ത് സ്വയംഭൂവായ ജ്യോതിർലിംഗം ഉണ്ടായിരുന്നുവെന്നും ഹർജിക്കാർ പറയുന്നു. 17–ാം നൂറ്റാണ്ടിൽ ഔറംഗസേബ് ക്ഷേത്രം തകർത്ത് പള്ളി പണിയുകയായിരുന്നുവെന്നും അതിനാൽ തങ്ങൾക്ക് ഇവിടെ ആരാധനാ സൗകര്യം പുനഃസ്ഥാപിച്ചുകിട്ടണമെന്നും ഇവർ വാദിക്കുന്നു.
English Summary: Gyanvapi Case: Supreme Court to hear Anjuman Intezamia Masjid Committee's plea tomorrow