കൊൽക്കത്ത∙ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തു പണം വാങ്ങി ആളുകളെ കബളിപ്പിച്ചെന്ന കേസിൽ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്നു ഭർത്താവ് യാഷ് ദാസ്ഗുപ്ത. നുസ്രത്ത് ജഹാനെതിരായ കോടിക്കണക്കിനു രൂപയുടെ അഴിമതിയാരോപണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തു പണം വാങ്ങി ആളുകളെ കബളിപ്പിച്ചെന്ന കേസിൽ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്നു ഭർത്താവ് യാഷ് ദാസ്ഗുപ്ത. നുസ്രത്ത് ജഹാനെതിരായ കോടിക്കണക്കിനു രൂപയുടെ അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്ന് ഗുപ്ത വ്യക്തമാക്കി. അഴിമതിയാരോപണം നേരിടുന്ന നുസ്രത്ത് ജഹാന് തൃണമൂൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ഭർത്താവിന്റെ പ്രതികരണം.

തെളിവുകൾ ലഭിക്കുന്നതിനു മുൻപതുതന്നെ നുസ്രത്ത് ജഹാനെ കുറ്റക്കാരിയാക്കി മാറ്റുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആരോപിച്ചിരുന്നു. വിഷയത്തിൽ മാധ്യമവിചാരണ നടക്കുകയാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സയാനി ഘോഷിന്റെ നിലപാട്. ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തു തട്ടിയെടുത്ത പണത്തിനാണു സ്വന്തമായി ഫ്ലാറ്റ് വാങ്ങിയതെന്ന ആരോപണം നുസ്രത്ത് ജാഹൻ നേരത്തെ നിഷേധിച്ചിരുന്നു.

ADVERTISEMENT

കമ്പനിയിൽ നിന്നും ലോൺ എടുത്തിട്ടാണു ഫ്ലാറ്റ് വാങ്ങിയതെന്നും 2017 മാർച്ചിൽ പലിശസഹിതം അതു തിരിച്ചടച്ചിരുന്നെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി. സെവൻ സെൻസ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റ‍ഡിന്റെ ഡയറക്ടായിരുന്നു നുസ്രത്ത് ജഹാൻ. അതേസമയം, നുസ്രത്ത് ജഹാന്റെ വാദങ്ങൾ കമ്പനിയുടെ നിലവിലെ ഡയറക്ടർ രാകേഷ് സിങ് പൂർണമായി തള്ളി.

English Summary: Nusrat Jahan's husband says enforcement will not summone her 

ADVERTISEMENT

ADVERTISEMENT