ശരീരഭാഗങ്ങൾ അഫ്താബ് ശൂചിമുറിയിലും ഉപേക്ഷിച്ചു; ശ്രദ്ധയുടെ ജന്മദിനത്തിൽ കോടതിയിൽ വെളിപ്പെടുത്തി പിതാവ്
ന്യൂഡൽഹി∙ പങ്കാളി ശ്രദ്ധ വാൾക്കറെ കൊലപ്പെടുത്തി മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി വാടക വീട്ടിലെ ശുചിമുറിയിലും സമീപത്തുള്ള ഛത്തർപുർ പഹാഡിയിലും ഉപേക്ഷിച്ചെന്നു പ്രതി അഫ്താബ് പൂനെവാല സമ്മതിച്ചെന്ന് ശ്രദ്ധയുടെ പിതാവ്. ശനിയാഴ്ച ശ്രദ്ധയുടെ 28–ാം ജന്മദിനമായിരുന്നെന്നു

ന്യൂഡൽഹി∙ പങ്കാളി ശ്രദ്ധ വാൾക്കറെ കൊലപ്പെടുത്തി മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി വാടക വീട്ടിലെ ശുചിമുറിയിലും സമീപത്തുള്ള ഛത്തർപുർ പഹാഡിയിലും ഉപേക്ഷിച്ചെന്നു പ്രതി അഫ്താബ് പൂനെവാല സമ്മതിച്ചെന്ന് ശ്രദ്ധയുടെ പിതാവ്. ശനിയാഴ്ച ശ്രദ്ധയുടെ 28–ാം ജന്മദിനമായിരുന്നെന്നു പിതാവ് കോടതിയിൽ പറഞ്ഞു. കഴിഞ്ഞ വർഷം മേയ് 18നാണ് ശ്രദ്ധയെ കൊലപ്പെടുത്തിയ കേസിൽ അഫ്താബ് പൂനവാലയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ അഫ്താബ് പൂനവാല വിവിധയിടങ്ങളിൽ ഉപേക്ഷിച്ചിരുന്നു. മൃതദേഹത്തിന്റെ ചിലഭാഗങ്ങൾ വീട്ടിലെ ഫ്രിജിൽ സൂക്ഷിച്ചു. ശ്രദ്ധയുടെ ശരീരത്തിന്റെ ചിലഭാഗങ്ങൾ സമീപത്തുള്ള കാട്ടില്‍നിന്നു കണ്ടെത്തി. മേയ് 18ന് അഫ്താബ് തന്റെ മകളെ കൊലപ്പെടുത്തി എന്നും തുടർന്ന് ശരീരം ചെറിയ കഷണങ്ങളായി മുറിച്ച് വിവിധഭാഗങ്ങൾ ഉപേക്ഷിച്ചതായും ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വാൾക്കർ കോടതിയെ അറിയിച്ചിരുന്നു.
‘‘എന്റെ മകളെ ഛത്തർപുരിലെ അവരുടെ വാടക വീട്ടിൽ വച്ച് അഫ്താബ് പുനെവാല കൊലപ്പെടുത്തി. അവളുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ശുചിമുറിയിൽ അടക്കം പലസ്ഥലങ്ങളിലും ഉപേക്ഷിച്ചതായി പൊലീസിനോട് പറഞ്ഞു.’’– വികാസ് മദൻ വാൾക്കർ വ്യക്തമാക്കി. ഛത്തർപുർ എൻക്ലേവിലെ ശ്മശാൻ മന്ദിറിനു സമീപം ശ്രദ്ധയുടെ മൃതദേഹത്തിന്റെ ഏതാനും ഭാഗങ്ങൾ ഉപേക്ഷിച്ചെന്ന് അഫ്താബ് പുനെവാല തന്നോട് പറഞ്ഞതായും പിതാവ് വെളിപ്പെടുത്തി.
ഇവിടെനിന്നു പെൽവിക് അസ്ഥികൾ അടക്കം 13 അസ്ഥികൾ ഡൽഹി പൊലീസിനു ലഭിച്ചിരുന്നു. അഫ്താബുമായി പ്രശ്നങ്ങളുണ്ടെന്ന് ശ്രദ്ധ മരിച്ചുപോയ അമ്മയോട് പറഞ്ഞിരുന്നതായി പിതാവ് കോടതിയെ അറിയിച്ചു. മേയ് 18ന് വൈകിട്ട് 6 മണിയോടെയാണ് അഫ്താബ് പുനെവാല ശ്രദ്ധയെ കൊലപ്പെടുത്തിയത്.
English Summary: Aftab Poonawala Chopped Shradha's Body Dismembered In Toilet