ഓരോ വാക്കിലും തീയുണ്ടകൾ നിറച്ചാണ് അയാൾ പാടിയത്. രാജ്യത്തിന്റെ ക്ഷുഭിത യൗവ്വനത്തെ വിപ്ലവത്തിലേക്ക് ആനയിച്ചു ആ പാട്ടുകൾ. എൻജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് ബാങ്ക് ജീവനക്കാരനായും വിപ്ലവ ഗായകനായും

ഓരോ വാക്കിലും തീയുണ്ടകൾ നിറച്ചാണ് അയാൾ പാടിയത്. രാജ്യത്തിന്റെ ക്ഷുഭിത യൗവ്വനത്തെ വിപ്ലവത്തിലേക്ക് ആനയിച്ചു ആ പാട്ടുകൾ. എൻജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് ബാങ്ക് ജീവനക്കാരനായും വിപ്ലവ ഗായകനായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വാക്കിലും തീയുണ്ടകൾ നിറച്ചാണ് അയാൾ പാടിയത്. രാജ്യത്തിന്റെ ക്ഷുഭിത യൗവ്വനത്തെ വിപ്ലവത്തിലേക്ക് ആനയിച്ചു ആ പാട്ടുകൾ. എൻജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് ബാങ്ക് ജീവനക്കാരനായും വിപ്ലവ ഗായകനായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വാക്കിലും തീയുണ്ടകൾ നിറച്ചാണ് അയാൾ പാടിയത്. രാജ്യത്തിന്റെ ക്ഷുഭിത യൗവ്വനത്തെ വിപ്ലവത്തിലേക്ക് ആനയിച്ചു ആ പാട്ടുകൾ. എൻജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് ബാങ്ക് ജീവനക്കാരനായും വിപ്ലവ ഗായകനായും മാറിയ ഗദ്ദർ ഇനി പാട്ടോർമ. പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി, അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി പോരാട്ടം നടത്തിയ ഇന്ത്യയിലെ ശക്തനായ ജനകീയ കവിയാണ് ഓർമയാകുന്നത്.

കാലിൽ ചിലങ്കയും കയ്യിൽ മുളന്തണ്ടുമായി തെലങ്കാനയിലെ ഗ്രാമങ്ങളിൽ ദലിതർക്കും കർഷകർക്കുമായി വിപ്ലവം രചിച്ച ഗദ്ദർ തെലുങ്കു ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു. ഗുമ്മുഡി വിറ്റൽ റാവു എന്നായിരുന്നു ശരിയായ പേര്. രാജ്യം സ്വാതന്ത്യം നേടി ഒരുവർഷം കഴിഞ്ഞാണു ജനനം. ജന്മി സമ്പ്രദായത്തിന് എതിരെ തെലങ്കാനയിലുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്താണു പോരാട്ട ജീവിതത്തിന്റെ തുടക്കം.

ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ തെലങ്കാന സംസ്ഥാനത്തിനു വേണ്ടി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കാണാനെത്തിയ ഗദ്ദാർ
ADVERTISEMENT

ആന്ധ്രപ്രദേശിലെ നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഗദ്ദർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്–ലെനിനിസ്റ്റ് കൾച്ചറൽ വിഭാഗത്തിൽ സജീവമായിരുന്നു. 2010 വരെ പ്രസ്ഥാനത്തിന്റെ ഭാഗം. പിന്നീട് തെലങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി. താനൊരു അംബ്ദേകറൈറ്റാണെന്നാണു ഗദ്ദർ പറഞ്ഞിരുന്നത്.

1967ല്‍ എൻജിനീയറിങ് വിദ്യാർഥിയായിരിക്കെയാണു ‘ദളിത് പാന്തർ’ പ്രസ്ഥാനത്തോടു ഗദ്ദർ ആഭിമുഖ്യം കാണിക്കുന്നത്. പിന്നീട് ശ്രീകാകുളം ഭൂസമരത്തിനു പിന്തുണ നൽകി വിപ്ലവഗാനങ്ങൾ എഴുതിക്കൂട്ടി. ആന്ധ്രയിലെ ചെറുപ്പക്കാർ ആ ഗാനങ്ങൾ ഏറ്റുപാടി. ഗദ്ദറിന്റെ പാട്ടുകൾ രാജ്യദ്രോഹമെന്ന് പറഞ്ഞു സർക്കാർ നിരോധിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പോവുകയും കാട്ടിൽ ജീവിക്കുകയും ചെയ്തു. എല്ലാ ആർഥത്തിലും ആ ജീവിതം സമരോത്സുകമായിരുന്നു.

ADVERTISEMENT

അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദമായി നിലകൊണ്ട ഗദ്ദറിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. 1997 ഏപ്രിൽ ആറിനു ‌ഗദ്ദറിനു നേരെ വധശ്രമമുണ്ടായി. ആറ് വെടിയുണ്ടകളാണ് അദ്ദേഹത്തിനു നേരെ ഉതിർത്തത്. അഞ്ച് വെടിയുണ്ടകൾ പിന്നീട് പുറത്തെടുത്തെങ്കിലും നട്ടെല്ലിൽ തറച്ച ഒരു ബുള്ളറ്റുമായി ഗദ്ദർ സമരജീവിതം തുടർന്നു. ഗദ്ദർ എന്ന വ്യക്തിയെയല്ല, എന്നിലെ ഗായകനെയും പാട്ടുകളെയുമാണ് അക്രമികൾ ഭയപ്പെട്ടതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഗദ്ദറിനെ വെടിവച്ചവർ ആരാണെന്നോ എന്തിനാണ് ആക്രമിച്ചതെന്നോ കണ്ടെത്താനായില്ല. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ്, പാട്ടുകൾ ബാക്കിയാക്കി ഗദ്ദർ വിടവാങ്ങുന്നത്.

English Summary: Gaddar a life that lived for farmers and marginalized people's