‘വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം; ലഹരി മാഫിയ അഴിഞ്ഞാടുന്നു’
കോഴിക്കോട് ∙ വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സപ്ലെകോയില്‍ ലഭ്യമല്ലെന്ന് മാത്രമല്ല

കോഴിക്കോട് ∙ വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സപ്ലെകോയില്‍ ലഭ്യമല്ലെന്ന് മാത്രമല്ല തീവിലയുമാണ്. ഓണം അടുത്തെത്തിയതിനാല്‍ പച്ചക്കറിക്കും മുൻപെങ്ങും കാണാത്ത അസാധാരണ വിലയാണ്. സാധാരണക്കാരന്റെ നടുവൊടിക്കുന്ന ഈ സാഹചര്യം തരണം ചെയ്യാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഒരു ഇടപെടലും ഇതുവരെ നടത്തിയിട്ടില്ല. യഥേഷ്ടം മദ്യശാലകളും ബിവറേജുകളും അനുവദിച്ച് ലഹരി മാഫിയയ്ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നതിന്റെ തിരക്കിലാണ് സര്‍ക്കാരെന്നും യോഗം കുറ്റപ്പെടുത്തി.
യുഡിഎഫ് ഭരണത്തില്‍ വിലക്കയറ്റമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഒന്നിച്ച് അവശ്യ വസ്തുക്കള്‍ ശേഖരിച്ച് പൊതുവിപണിയിലെത്തിച്ച് വില നിയന്ത്രണ വിധേയമാക്കാനും യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, വിവിധതരം അരികള്‍ക്ക് എഴുപത് ശതമാനവും പച്ചക്കറികള്‍ക്ക് കേട്ടുകേള്‍വിയില്ലാത്ത വിധവും വിലക്കയറ്റം ഉണ്ടായിട്ടും സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ തുടരുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് സ്വാഗതം ആശംസിച്ചു.
∙ സംസ്ഥാന കമ്മിറ്റി ഓഫിസിലെ മൂന്നാം നില ഉദ്ഘാടനം ചെയ്തു
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ മൂന്നാം നിലയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നാലുനില കെട്ടിടത്തിലെ ആദ്യ രണ്ടു നിലകളുടെ ഉദ്ഘാടനം 2022 സെപ്റ്റംബര്‍ 22ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു. മൂന്നാം നിലയില്‍ വൈറ്റ് ഗാര്‍ഡ്, ജനസഹായി എന്നിവയ്ക്കായി പ്രത്യേക ഓഫിസും, മീഡിയ, സ്റ്റുഡിയോ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
English Summary: Government has completely failed in curbing Price Hike: Muslim Youth League