അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി ∙ സഭയിൽ അപമര്യാദയോടെ പെരുമാറിയെന്ന കാരണത്തിൽ കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചതും മറ്റ് മന്ത്രിമാരെ ശല്യപ്പെടുത്തിയതുമാണ് ചൗധരിക്കെതിരെയുള്ള കുറ്റങ്ങൾ. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ പ്രമേയം

ന്യൂഡൽഹി ∙ സഭയിൽ അപമര്യാദയോടെ പെരുമാറിയെന്ന കാരണത്തിൽ കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചതും മറ്റ് മന്ത്രിമാരെ ശല്യപ്പെടുത്തിയതുമാണ് ചൗധരിക്കെതിരെയുള്ള കുറ്റങ്ങൾ. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചത്.
ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവിനെ സസ്പെൻഡു ചെയ്യുന്ന ആദ്യ സംഭവമാണിത്. ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിയെ നിരവ് മോദിയുമായും ധൃതരാഷ്ട്രരുമായും താരതമ്യം ചെയ്തിരുന്നു. രാജാവ് അന്ധനാണെന്നും മണിപ്പുരിൽ നടക്കുന്നത് കാണുന്നില്ലെന്നും ചൗധരി തുറന്നടിച്ചു. കേന്ദ്രമന്ത്രിമാരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
English Summary: Congress' Adhir Ranjan Chowdhury Suspended From Lok Sabha Over 'Misconduct'