ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചിട്ടില്ലെന്നു കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മോദിയെ അപമാനിച്ചെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചിട്ടില്ലെന്നു കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മോദിയെ അപമാനിച്ചെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഞാൻ രണ്ടു കാര്യങ്ങളാണു പറഞ്ഞത്. ഹസ്തിനപുരിയിൽ സംഭവിച്ചതു പോലെ, രാജാവ് അന്ധനായിരുന്നപ്പോൾ, ദ്രൗപതി വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു. മണിപ്പുരിലും സമാനമായ കാര്യമാണു സംഭവിച്ചത്. ഇതൊരു ഉദാഹരണമായിരുന്നു, ആരെയും അപമാനിക്കാനല്ല. മണിപ്പുർ കത്തുമ്പോൾ നീറോ വീണ വായിക്കുകയാണെന്ന് പറയുന്നതു പോലെയാണ്. ഞാൻ ആരെയും അപമാനിച്ചിട്ടില്ല. ഇതൊരു രൂപകമാണ്, ആവിഷ്‌കാര രീതിയാണ്.

ADVERTISEMENT

ചന്ദ്രൻ മുതൽ ചീറ്റ വരെയുള്ള കാര്യങ്ങൾ മോദി സംസാരിക്കുന്നു. വ്യവസായി നീരവ് മോദി ബാങ്കുകളിൽനിന്നു കോടിക്കണക്കിനു രൂപയുടെ വായ്പ തട്ടിയെടുത്തു രാജ്യം വിട്ടു. ഞാൻ പറഞ്ഞത്, മണിപ്പുരിൽ നിങ്ങൾ ‘നീരവ്’ ആയതിനാൽ നിങ്ങളുടെ ഉള്ളിൽ പുതിയ നീരവ് മോദി ജനിച്ചു എന്നാണ്. നിങ്ങൾ മൗനിയായി എന്നാണ് ശുദ്ധ ഹിന്ദിയിൽ അർഥം. ഞാൻ മോദിയെ അപമാനിച്ചു എന്ന് ഇതിനർഥമില്ല. ചിലപ്പോൾ മോദി വാചാലനാകും, മറ്റു ചിലപ്പോൾ മൗനിയും. അതാണ് ഞാനുദ്ദേശിച്ചത്.’’– അധിർ വിശദീകരിച്ചു.

മോദിയെ കടന്നാക്രമിച്ചതും മറ്റ് മന്ത്രിമാരെ ശല്യപ്പെടുത്തിയതുമാണ് ചൗധരിക്കെതിരെയുള്ള കുറ്റങ്ങൾ. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചത്. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവിനെ സസ്പെൻഡ് ചെയ്യുന്ന ആദ്യ സംഭവമാണിത്. അവകാശലംഘന സമിതി പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണു സസ്‌പെന്‍ഷന്‍ കാലാവധി.

ADVERTISEMENT

English Summary: Nirav means silent in pure Hindi, didn't insult PM Modi: Adhir Ranjan