‘കർക്കടകച്ചൂടി’ന്റെ പിടിയിൽ വറ്റിവരണ്ട് കേരളം; മാസാന്ത്യത്തിൽ ന്യൂനമർദം വന്നേക്കും
പത്തനംതിട്ട ∙ കനത്തു പെയ്യേണ്ട കർക്കടകത്തിൽ മഴ ഒഴിഞ്ഞു നിൽക്കുന്നതുമൂലം സംസ്ഥാനത്തു ജലനിരപ്പ് ഏറ്റവും കുറഞ്ഞതു പമ്പാ നദിയിൽ. കേന്ദ്രജലകമ്മിഷന്റെ കണക്കനുസരിച്ച് ഇന്നലെ മാലക്കരയിലെ ജലമാപിനിയിൽ രേഖപ്പെടുത്തിയതു കേവലം 0.24 സെന്റിമീറ്റർ മാത്രം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മഴ കുറഞ്ഞതോടെയാണു നീരൊഴുക്കു

പത്തനംതിട്ട ∙ കനത്തു പെയ്യേണ്ട കർക്കടകത്തിൽ മഴ ഒഴിഞ്ഞു നിൽക്കുന്നതുമൂലം സംസ്ഥാനത്തു ജലനിരപ്പ് ഏറ്റവും കുറഞ്ഞതു പമ്പാ നദിയിൽ. കേന്ദ്രജലകമ്മിഷന്റെ കണക്കനുസരിച്ച് ഇന്നലെ മാലക്കരയിലെ ജലമാപിനിയിൽ രേഖപ്പെടുത്തിയതു കേവലം 0.24 സെന്റിമീറ്റർ മാത്രം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മഴ കുറഞ്ഞതോടെയാണു നീരൊഴുക്കു നിലച്ചു കടുത്ത വേനൽക്കാലത്ത് എന്നതുപോലെ നദി വറ്റിവരണ്ടത്.
ചാലക്കുടി പുഴയിലെ അരങ്ങാലി (0.54), പെരിയാറ്റിലെ എറണാകുളം നീലീശ്വരം, (0.74 സെ.മീ), എന്നിവയാണു സംസ്ഥാനത്തു ജലനിരപ്പ് ഒരു മീറ്ററിലും താഴേക്കു പോയ മറ്റ് മാപിനികൾ. 2018നെ വച്ചു നോക്കുമ്പോൾ ഈ ഓഗസ്റ്റ് വെള്ളം കൊണ്ടല്ല വരൾച്ചകൊണ്ടു കേരളത്തെ തുറിച്ചു നോക്കുന്ന സ്ഥിതിയാണെന്നു കോഴിക്കോട് ജലവിഭവ കേന്ദ്രം മേധാവി ഡോ. മനോജ് . പി. സാമുവൽ പറഞ്ഞു.
ചൂടേറിയ കർക്കടകം
സംസ്ഥാനത്തു പലയിടത്തും പകൽതാപനില 35 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ചൂടു വർധിച്ചതിനു പുറമേ ജലാശയങ്ങളിൽ നിന്നുള്ള ബാഷ്പീകരണ തോതും വർധിച്ചു. ഡാമുകളിലും നദികളിലും മറ്റും ജലനിരപ്പു കുറയാൻ ഇതും കാരണമാകുന്നു. ജൂൺ ഒന്നുമുതൽ ഇന്നലെ വരെ പത്തനംതിട്ട ജില്ലയിൽ ലഭിക്കേണ്ട ശരാശരി മഴ 109 സെന്റിമീറ്ററാണ്. എന്നാൽ കിട്ടിയതു 84 സെ.മീറ്ററും. കുറവ് – 23 %. ഈ കാലയളവിൽ സംസ്ഥാനത്തു ലഭിക്കേണ്ട മഴ 148 സെ.മീറ്ററാണ്. കിട്ടിയത് 87 സെ.മീറ്റർ കുറവ് – 41%.
ന്യൂനമർദ പ്രതീക്ഷ; കരുതണം ജലത്തെ
അതേസമയം ഈ മാസം 20നു ശേഷം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം എത്താനുള്ള സാധ്യതയുണ്ടെന്ന് ആഗോള കാലാവസ്ഥാ മാതൃകകൾ പ്രവചിക്കുന്നു. ഇങ്ങനെയെത്തുന്ന മഴയിൽ നദികൾക്കു പുതുജീവൻ ലഭിച്ചേക്കാം. പസഫിക് സമുദ്രതാപനിലയിലെ വർധനയുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസം ഈ വർഷം മുതൽ പിടിമുറുക്കുമെന്ന പ്രവചനം ശരിവയ്ക്കുന്ന തരത്തിലാണു കേരളത്തിലെ മഴക്കുറവെന്നു കൊച്ചി സർവകലാശാലയിലെ ഗവേഷകനായ ഡോ. എം. ജി മനോജ് പറയുന്നു.
ഇതു കുറഞ്ഞതു രണ്ടുവർഷത്തേക്കു നീണ്ടു നിൽക്കും. ഇത്തരം വർഷങ്ങളിൽ കേരളത്തിന്റെ രക്ഷയ്ക്ക് എത്തുന്നത് ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ എന്ന അനുകൂല പ്രതിഭാസമാണ്. ഇതിന്റെ ഫലമായി ഇടയ്ക്ക് ന്യൂനമർദങ്ങളും മഴയും എത്തും. പക്ഷേ ഇത്തവണത്തെ മൺസൂണിന്റെ പ്രകടനത്തെപ്പറ്റിയോ തുലാമഴയുടെ ലഭ്യതയെപ്പറ്റിയോ ഇപ്പോൾ പറയാനാവില്ല. എന്തായാലും ജലം കരുതി ഉപയോഗിക്കേണ്ട അവസ്ഥയിലേക്കാണു കേരളം പോകുന്നതെന്നും ഡോ. മനോജ് പറഞ്ഞു.
English Summary: Low pressure may happen in Bay of Bengal this month last