മുംബൈ ∙ മഹാരാഷ്ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരാണ് മരിച്ചത്. താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു.

മുംബൈ ∙ മഹാരാഷ്ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരാണ് മരിച്ചത്. താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരാണ് മരിച്ചത്. താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു.  സംസ്ഥാന സർക്കാരിന്റെ അഞ്ചംഗ ഉന്നതതല സമിതിയും അന്വേഷിക്കും. 18 മരണങ്ങൾ റിപ്പോർട്ട് ചെയ്‍‌തതായി താനെ മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാർ ആണ് സ്ഥിരീകരിച്ചത്.

പ്രായാധിക്യവും രോഗതീവ്രതയും കാരണമാണ് മരണമുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വൃക്കരോഗം ബാധിച്ചവർ, ന്യുമോണിയ ബാധിതർ, റോഡ് അപകടങ്ങളിൽ പരുക്കേറ്റവർ തുടങ്ങിയവരാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ADVERTISEMENT

ഇത്രയുമധികം ആളുകൾ ചികിത്സാപ്പിഴവിനെ തുടർന്നാണ് മരിച്ചതെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. പത്ത് സ്ത്രീകളും എട്ട് പുരുഷൻമാരുമാണ് മരിച്ചത്. ഇവരിൽ 12 പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ്. ആശുപത്രിയിൽ ജീവനക്കാരുടെ കുറവുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രധാന ആശുപത്രിയായതിനാൽ സമീപ ജില്ലകളിൽ നിന്നുൾപ്പെടെ നിരവധി രോഗികളാണ് എത്തുന്നത്. 

സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ഐസിയു സംവിധാനം വർധിപ്പിച്ചതായി മന്ത്രി ദീപക് കേസർക്കാര്‍ പറഞ്ഞു. രോഗികളെ രക്ഷിക്കുന്നതായി പരമാവധി ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അന്വേഷിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചു.

ADVERTISEMENT

English Summary: 18 deaths recorded in 24 hours at Chhatrapati Shivaji Maharaj Hospital in Thane