ന്യൂഡൽഹി ∙ ഗവേഷണ പേപ്പറിലെ പരാമർശത്തെ ചൊല്ലിയുള്ള വിവാദത്തിനു പിന്നാലെ രാജിവച്ച, ഹരിയാനയിലെ അശോക സർവകലാശാല പ്രഫസർ സബ്യസാച്ചി ദാസിനെ സർവീസിൽ തിരികെയെടുക്കണമെന്ന ആവശ്യവുമായി അധ്യാപകർ രംഗത്ത്. സബ്യസാച്ചിയെ തിരികെയെടുക്കുന്നതുവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗവേഷണ പേപ്പറിലെ പരാമർശത്തെ ചൊല്ലിയുള്ള വിവാദത്തിനു പിന്നാലെ രാജിവച്ച, ഹരിയാനയിലെ അശോക സർവകലാശാല പ്രഫസർ സബ്യസാച്ചി ദാസിനെ സർവീസിൽ തിരികെയെടുക്കണമെന്ന ആവശ്യവുമായി അധ്യാപകർ രംഗത്ത്. സബ്യസാച്ചിയെ തിരികെയെടുക്കുന്നതുവരെ തങ്ങൾ ജോലി ചെയ്യില്ലെന്ന് അധ്യാപകർ ഗവേണിങ് ബോഡിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു സബ്യസാച്ചി.

സോഷ്യൽ സയൻസ് റിസർച്ച് നെറ്റ്‌വർക്കിൽ ജൂലൈ 25ന് പ്രസിദ്ധീകരിച്ച പേപ്പറിൽ, കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സബ്യസാച്ചി നിശിതമായി വിമർശിച്ചിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ ക്രമക്കേട് കാണിച്ചതായി അദ്ദേഹം ആരോപിച്ചു. പരാമര്‍ശങ്ങൾ വിവാദമായതോടെ ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സർവകലാശാലയുടെ നിലപാടല്ലെന്നുമുള്ള പ്രസ്താവനയുമായി ഗവേണിങ് കൗൺസിൽ രംഗത്തുവന്നു. ഇതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് സബ്യസാച്ചി രാജിക്കത്തു നൽകിയത്.

ADVERTISEMENT

English Summary: Ashoka row: Professors demand Sabyasachi Das' reinstatement, threaten faculty exodus