പുതുപ്പള്ളി കളം തെളിഞ്ഞു; 7 പേരുടെ പത്രിക അംഗീകരിച്ചു, 3 പേരുടേത് തള്ളി
കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചിത്രത്തിന് ഔദ്യോഗിക അംഗീകാരം. മുന്നണി സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിച്ചു. ആകെ പത്രിക നൽകിയ 10 സ്ഥാനാർഥികളിൽ 7 പേരുടെ പത്രിക അംഗീകരിച്ചു; 3 പേരുടേത് തള്ളി. ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി.തോമസ് (എൽഡിഎഫ്), ജി.ലിജിൻ ലാൽ (എൻഡിഎ), സന്തോഷ് ജോസഫ്,

കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചിത്രത്തിന് ഔദ്യോഗിക അംഗീകാരം. മുന്നണി സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിച്ചു. ആകെ പത്രിക നൽകിയ 10 സ്ഥാനാർഥികളിൽ 7 പേരുടെ പത്രിക അംഗീകരിച്ചു; 3 പേരുടേത് തള്ളി.
ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി.തോമസ് (എൽഡിഎഫ്), ജി.ലിജിൻ ലാൽ (എൻഡിഎ), സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പി.കെ.ദേവദാസ് എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്. ഡോ. കെ.പദ്മരാജൻ, മഞ്ജു എസ്.നായർ, റെജി സഖറിയ എന്നിവരുടെ പത്രികകൾ നിരസിച്ചു.
പത്രികയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് ഒപ്പിട്ട തീയതി സംബന്ധിച്ച് ബിജെപി ആക്ഷേപം ഉന്നയിച്ചെങ്കിലും പത്രിക അംഗീകരിക്കുകയായിരുന്നു. ജെയ്ക്കിന് 2.08 കോടി, ലിജിൻ ലാലിന് 18.59 ലക്ഷം, ചാണ്ടി ഉമ്മന് 15.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ആസ്തിയെന്നു സ്ഥാനാർഥികളുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സെപ്റ്റംബർ അഞ്ചിനാണു തിരഞ്ഞെടുപ്പ്. 8ന് വോട്ടെണ്ണൽ.
English Summary: 7 candidate nominations accepted in Puthupally Bypoll