കോഴിക്കോട്∙ രണ്ടു വർഷം മാത്രം നീളുന്ന ഉദ്യോഗസ്ഥഭരണം അവസാനിക്കാതെ ലക്ഷദ്വീപ് രക്ഷപ്പെടില്ലെന്ന് സംവിധായിക അയിഷ സുൽത്താന. നമ്മൾ അനുഭവിക്കാത്ത ജീവിതം കെട്ടുകഥയാണെന്ന് ബെന്യാമിൻ എഴുതിയിട്ടുണ്ട്. ലക്ഷദ്വീപിൽ ‍തങ്ങളനുഭവിക്കുന്ന ജീവിതം പലർക്കും കെട്ടുകഥയായി തോന്നും. പുറത്തുനിന്നുളളവർക്ക് വന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ രണ്ടു വർഷം മാത്രം നീളുന്ന ഉദ്യോഗസ്ഥഭരണം അവസാനിക്കാതെ ലക്ഷദ്വീപ് രക്ഷപ്പെടില്ലെന്ന് സംവിധായിക അയിഷ സുൽത്താന. നമ്മൾ അനുഭവിക്കാത്ത ജീവിതം കെട്ടുകഥയാണെന്ന് ബെന്യാമിൻ എഴുതിയിട്ടുണ്ട്. ലക്ഷദ്വീപിൽ ‍തങ്ങളനുഭവിക്കുന്ന ജീവിതം പലർക്കും കെട്ടുകഥയായി തോന്നും. പുറത്തുനിന്നുളളവർക്ക് വന്നു കാണാനാഗ്രഹമുള്ള സ്വപ്നതുല്യമായ സ്ഥലമാണ് ലക്ഷദ്വീപ്. എന്നാൽ ഇവിടെ ഓരോ വീട്ടിലും അനേകം ദുരിതകഥ പറയാനുണ്ടാവുമെന്നും അയിഷ സുൽത്താന‍ പറഞ്ഞു. യുവകലാസാഹിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അയിഷ.

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷം കഴിഞ്ഞിട്ടും സ്വാതന്ത്ര്യം കിട്ടാത്ത സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ ഉദ്യോഗസ്ഥ ഭരണമാണ്. രണ്ടു വർഷം കൂടുമ്പോൾ മാറിമാറി വരുന്ന ഉദ്യോഗസ്ഥരാണ് ഭരിക്കുന്നത്. അവർ ഒരുതരത്തിലുള്ള വികസനവും നടപ്പാക്കുന്നില്ലെന്നും ആയിഷ സുൽത്താന പറഞ്ഞു.

ADVERTISEMENT

‘‘വെള്ളത്തിനു വേണ്ടിയും മരുന്നിനുവേണ്ടിയും ഡോക്ടർക്കുവേണ്ടിയും വൈദ്യുതിക്കുവേണ്ടിയും സ്കൂളിനുവേണ്ടിയും ക്ലാസ്റൂമിനുവേണ്ടിയും സമരം ചെയ്യേണ്ടിവരുന്ന നാടാണ് ലക്ഷദ്വീപ്. ഒരു നാടിനുവേണ്ട ഒന്നും കിട്ടാത്ത ഇടമാണത്. ഇവിടെയാണ് പ്രഫുൽ പട്ടേൽ വന്ന് ബാറുണ്ടാക്കാൻ ശ്രമിക്കുന്നത്. മദ്യനിരോധനമുള്ള നാട്ടിൽനിന്നു വന്നയാളാണ് ലക്ഷദ്വീപിൽ ബാർ ഉണ്ടാക്കി മദ്യവിൽപന നടത്താൻ ശ്രമിക്കുന്നത്.’

‘‘നിലവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്ലാത്ത നാടാണ് ലക്ഷദ്വീപ്. ഇത്തരം ഒരു കേസുപോലും ലക്ഷദ്വീപിൽ റജിസ്റ്റർ ചെയ്തിട്ടില്ല. രാത്രിപോലും സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റയ്ക്കു യാത്ര ചെയ്യാവുന്ന സ്ഥലമാണ്. ഇവിടെയാണ് മദ്യവിൽപന നടത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ആൾതാമസമില്ലാത്ത ദ്വീപുകളിൽ ബാറുകളുണ്ടാക്കാവുന്നതാണ്. എന്നാൽ ജനങ്ങൾ താമസിക്കുന്ന സ്ഥലത്ത് ബാറുകളുണ്ടാക്കുന്നത് ഇവിടുത്തെ ജനങ്ങളെ തുരത്തിയോടിക്കണമെന്ന ലക്ഷ്യമിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.’

ADVERTISEMENT

‘‘ലക്ഷദ്വീപിൽ ഒരു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ നല്ല ചികിത്സ ലഭിക്കാൻ ആശുപത്രിയിലെത്തിക്കണം. എന്നാൽ സമയത്ത് കപ്പലോ ഹെലികോപ്റ്ററോ ലഭിക്കില്ല. വേണ്ട ചികിത്സ കിട്ടാതെ അനേകം രോഗികളാണ് മരിക്കുന്നത്. എന്നാൽ ഇങ്ങനെ മരിക്കുന്നവരുടെ ഒരു കണക്കുമില്ല. ഇന്നും മുറിവ് പച്ചയ്ക്ക് തുന്നിക്കെട്ടുന്ന ആശുപത്രികളുള്ള സ്ഥലമാണ് ലക്ഷദ്വീപ്.’

‘‘അവിടുത്തെ അവകാശലംഘനങ്ങൾ മൂലം എനിക്ക് നഷ്ടമായത് സ്വന്തം പിതാവിനെയും സ്വന്തം സഹോദരനെയുമാണ്. മികച്ച ചികിത്സക്കായി കേരളത്തിലേക്കു വരാനുള്ള അനുമതിക്കായി 13 ദിവസമാണ് കാത്തിരിക്കേണ്ടി വന്നത്. ഒടുവിൽ പിതാവിനെ നഷ്ടപ്പെട്ടു. സഹോദരന് അപകടമുണ്ടായപ്പോൾ പച്ചയ്ക്ക് തുന്നിക്കെട്ടി. മുറിവിലെ ചെളിപോലും കളയാതെയാണ് അതു ചെയ്തത്. കേരളത്തിലെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ ഇതുകണ്ട് അമ്പരന്നു. ഒടുവിൽ സഹോദരനെയും നഷ്ടപ്പെട്ടു. ലക്ഷദ്വീപിൽ ഇപ്പോഴും ഒരു നല്ല ഡോക്ടറില്ല. കാലാവധി കഴിഞ്ഞ മരുന്നുകളാണ് ലഭിക്കുന്നത്.’

ADVERTISEMENT

ഇതാണു ഡിജിറ്റൽ ഇന്ത്യ. രണ്ടു വർഷത്തേക്കുള്ള ഭരണം അവസാനിച്ചാലേ ലക്ഷദ്വീപ് രക്ഷപ്പെടൂവെന്ന് അയിഷ സുൽത്താന പറഞ്ഞു. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് പുറംലോകത്തോടു പറഞ്ഞതുകൊണ്ട് രാജ്യദ്രോഹിയായ ആളാണു താനെന്നും അയിഷ സുൽത്താന പറഞ്ഞു.

English Summary: How Lakshadweep's Bureaucratic Rule Is Hindering Its Development: Director Ayesha Sultana Speaks Out