ADVERTISEMENT

ചവറ∙ ദേശീയ പാതയിൽ നീണ്ടകര പരിമണത്ത് വാഹനാപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. കെഎസ്ആർടിസി വോൾവോ ബസും തടി കയറ്റിവന്ന ലോറിയും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മിനിലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും ബസ് ഡ്രൈവർക്കും  ഒരു യാത്രക്കാരനുമാണ് പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.

പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് മിനിലോറിയിൽ തട്ടിയ ശേഷം എതിരെ തടി കയറ്റിവന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. മിനിലോറി സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു.

ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചവറ പൊലീസ്, അഗ്നിശമന സേന എന്നിവർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

lorry-neendakara
ചവറ നീണ്ടകരയിൽ അപകടത്തിൽപെട്ട ലോറിയും കെഎസ്ആർടിസി ബസും.
ചവറ നീണ്ടകരയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ മിനിലോറി.
ചവറ നീണ്ടകരയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ മിനിലോറി.

English Summary: Chavara Neendakara KSRTC bus accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com