കോഴിക്കോട് ∙ ജനാധിപത്യം കറ പുരളാത്തതും വിഭാഗീയതയ്ക്ക് കീഴ്പ്പെടാത്തതുമാണെങ്കിൽ ക്ഷേമരാഷ്ട്രം സാധ്യമാണെന്ന് സാഹിത്യകാരൻ സി രാധാകൃഷ്ണൻ. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ

കോഴിക്കോട് ∙ ജനാധിപത്യം കറ പുരളാത്തതും വിഭാഗീയതയ്ക്ക് കീഴ്പ്പെടാത്തതുമാണെങ്കിൽ ക്ഷേമരാഷ്ട്രം സാധ്യമാണെന്ന് സാഹിത്യകാരൻ സി രാധാകൃഷ്ണൻ. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ജനാധിപത്യം കറ പുരളാത്തതും വിഭാഗീയതയ്ക്ക് കീഴ്പ്പെടാത്തതുമാണെങ്കിൽ ക്ഷേമരാഷ്ട്രം സാധ്യമാണെന്ന് സാഹിത്യകാരൻ സി രാധാകൃഷ്ണൻ. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശരിയായ ജനാധിപത്യമാണ് നടപ്പിലുള്ളതെങ്കിൽ ആർക്കും ഫാഷിസ്റ്റാവാൻ കഴിയില്ല. ഇന്ത്യയുണ്ടായ കാലം മുതൽ ഒരു സർക്കാരും ജനങ്ങളെ പൂർണമായും പ്രതിനിധാനം ചെയ്തിട്ടില്ല. ചെറിയൊരു വിഭാഗത്തിന് അധികാരത്തിലേറാൻ ആളുകളെ ജാതി- മതാടിസ്ഥാനത്തിൽ വിഭജിച്ച് വച്ചിരിക്കുകയും അവരെ തമ്മിലടിപ്പിച്ച് വോട്ട് ബാങ്കുകളാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. വിഭാഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും സി.രാധാകൃഷ്ണൻ പറഞ്ഞു. 

ADVERTISEMENT

കവി ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനായിരുന്നു. തമിഴ് സാഹിത്യകാരി സൽമ, എ.പി.കുഞ്ഞാമു, ഇ.എം.സതീശൻ, വി.ടി.മുരളി, ടി.വി.ബാലൻ, കെ.കെ.ബാലൻ, പി.ഗവാസ്, മാധവൻ പുറച്ചേരി, അജിത നമ്പ്യാർ, വി. ആയിഷാ ബീവി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ച് ഗീതാ നസീർ പതാക ഉയർത്തി. കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ, ആദ്യകാല സംഘടനാ പ്രവർത്തകരായ വിശ്വമംഗലം സുന്ദരേശൻ, ചാരുംമൂട് പുരുഷോത്തമൻ, കെ.ജി.കോമളൻ, സി.എം.കേശവൻ, ടി.പി.മമ്മു, കൽപ്പന പള്ളത്ത് എന്നിവരെ ആദരിച്ചു. 

ഫാഷിസത്തിനെതിരെ കലാ-സാഹിത്യ-സാംസ്ക്കാരിക പ്രവർത്തകരുടെ വിശാലമായ പ്രതിരോധ നിര വളർത്തിയെടുക്കണമെന്ന് സംസ്ഥാന സമ്മേളനത്തിൽ പ്രമേയം പാസാക്കി. ചരിത്രത്തെ വളച്ചൊടിച്ചും ബഹുസ്വരതയെ തകർത്തും രാജ്യത്തെ വ്യാജമായ ഒരു ഏക സംസ്ക്കാരത്തിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണകൂടമെന്നും പ്രമേയത്തിൽ പറഞ്ഞു.

ADVERTISEMENT

യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായി കവി ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. വത്സലൻ വാതുശ്ശേരി, എ.പി.കുഞ്ഞാമു, വി.ആയിഷ ബീവി, കെ.ബിനു, പി.ഉഷാകുമാരി (വൈസ് പ്രസിഡന്റുമാർ), ഡോ. ഒ.കെ.മുരളീകൃഷ്ണൻ (ജനറൽ സെക്രട്ടറി), ജയൻ നീലേശ്വരം, എം.എം.സചീന്ദ്രൻ, സി.വി.പൗലോസ്, ശാരദ മോഹൻ, സി.എ.നന്ദകുമാർ (ജോ. സെക്രട്ടറിമാർ) അഷ്റഫ് കുരുവട്ടൂർ (ട്രഷറർ)

English Summary: A welfare state is possible if there is no stain on democracy: C. Radhakrishnan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT