കോഴിക്കോട്∙ ടിടിഇക്കു നേരെ വീണ്ടും ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളുടെ ആക്രമണം. ഞായറാഴ്ച വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വകടരയ്ക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബിജുകുമാർ എന്ന യാത്രക്കാരന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ടിടിഇക്കു നേരെ വീണ്ടും ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളുടെ ആക്രമണം. ഞായറാഴ്ച വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വകടരയ്ക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബിജുകുമാർ എന്ന യാത്രക്കാരന്‍ ടിടിഇക്കു നേരെ കത്തിവീശുകയായിരുന്നു. ഇയാളെ യാത്രക്കാര്‍ കീഴടക്കി റെയിൽവേ പൊലീസിൽ ഏൽപ്പിച്ചു. പരുക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വനിതാ ഡപ്യൂട്ടി ടിടിഇക്കു നേരെയും ടിക്കറ്റ് പരിശോധനയ്ക്കിടയിൽ ആക്രമണം നടന്നിരുന്നു. 16160 നമ്പർ മംഗളൂരു–ചെന്നൈ എഗ്‌മൂർ എക്സ്പ്രസിൽ വടകര–കൊയിലാണ്ടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് പാലക്കാട് സ്വദേശിനിയായ ഡപ്യൂട്ടി ടിടിഇ ആർ.രജിതയ്ക്ക്(35) ആണ് മർദനമേറ്റത്. ഇവരെ മർദിച്ച വടകര നട്ട് സ്ട്രീറ്റ് നിട്ടറോത്ത് താഴെ ഹൗസിൽ കെ.രൈരുവിനെ(74) കോഴിക്കോട്ട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

ADVERTISEMENT

വടകരയിൽനിന്നു കയറിയ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ രൈരുവിന്റെ അടുത്തെത്തിയപ്പോൾ റിസർവേഷൻ ടിക്കറ്റില്ലെന്നു പറഞ്ഞു. 2 കംപാർട്മെന്റ് മുന്നോട്ടുപോയി ജനറൽ കംപാർട്മെന്റിലേക്കു മാറിക്കയറണമെന്ന് രജിത നിർദേശിച്ചു.

അപ്പോൾ, കേരളത്തിൽ ‍മാത്രമേ ഇത്തരം നിയമങ്ങളുള്ളൂ എന്നും ഉത്തരേന്ത്യയിലാണെങ്കിൽ ഇത്തരം നിർദേശങ്ങളുണ്ടാകില്ലെന്നും രൈരു മറുപടി പറഞ്ഞു. ഇതു യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമാണെന്ന് ടിടിഐ പറഞ്ഞപ്പോൾ ചീത്ത വിളിച്ചു. പിഴ അടയ്ക്കുകയോ മാറിയിരിക്കുകയോ വേണമെന്ന് വീണ്ടും നിർദേശിച്ചപ്പോഴാണ് മൂന്നു തവണ തന്റെ മുഖത്തടിച്ചതെന്ന് രജിത പറഞ്ഞു.

ADVERTISEMENT

English Summary: Attack Against TTI at Vatakara

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT