ട്രോളുകാർ ഏത് ചായ്‌വാലയെയാണ് ഉദ്ദേശിച്ചത്?: വീണ്ടും പ്രകാശ് രാജ്
ബെംഗളൂരു∙ ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും വിവാദമായ പശ്ചാത്തലത്തിൽ നടൻ വിശദീകരണവുമായി രംഗത്തെത്തി.

ബെംഗളൂരു∙ ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും വിവാദമായ പശ്ചാത്തലത്തിൽ നടൻ വിശദീകരണവുമായി രംഗത്തെത്തി. ‘ചന്ദ്രനിൽ ചായക്കടയിട്ട മലയാളി’ എന്ന തമാശയാണ് ഉദ്ദേശിച്ചതെന്ന് പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ:
‘‘വെറുപ്പ് വെറുപ്പുമാത്രമേ കാണുകയുള്ളൂ. ഒരു തമാശയാണ് ഉദ്ദേശിച്ചത്. ട്രോളുകാർ ഏത് ചായ്‌വാലയെയാണ് ഉദ്ദേശിച്ചത്??... തമാശ മനസ്സിലാകില്ലെങ്കിൽ നിങ്ങൾതന്നെയാണ് പരിഹസിക്കപ്പെടുക. വളരുക. ചോദിച്ചെന്നു മാത്രം.’’
ലുങ്കിയും ഷർട്ടും ധരിച്ച് ചായ ഒരു ഗ്ലാസിൽനിന്നു മറ്റൊന്നിലേക്കു വീശിയടിക്കുന്ന ഒരു കഥാപാത്രത്തിന്റെ ചിത്രം കൂടിയുൾപ്പെടുത്തിയാണ് പ്രകാശ് രാജ് ആദ്യത്തെ കുറിപ്പ് പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തനായ വിമർശകനാണ് പ്രകാശ് രാജ്. ചെറുപ്പത്തിൽ ചായ വിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമർശമാണ് പ്രകാശ് രാജിന്റെ പോസ്റ്റിനാധാരം എന്ന മട്ടിൽ വൻ വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
English Summary: Prakash Raj reacts to backlash after Chandrayaan-3 joke