ജൊഹാനസ്ബർഗ് ∙ ബ്രിക്സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും. അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുള്ളൂ. പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്ത ഇരുനേതാക്കളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ് ∙ ബ്രിക്സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും. അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുള്ളൂ.

പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്ത ഇരുനേതാക്കളും കുശലപ്രശ്നം നടത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ വാർത്താ ഏജൻസി എഎൻഐ പുറത്തുവിട്ടു. കഴിഞ്ഞദിവസം ഉച്ചകോടിയിലെ പ്ലീനറി സെഷന്റെ ഭാഗമായുള്ള ഫോട്ടോയ്ക്കു രണ്ടുപേരും അടുത്തായിരുന്നില്ല പോസ് ചെയ്തത്.

ADVERTISEMENT

ഇന്തൊനീഷ്യയിലെ ബാലിയിൽ കഴിഞ്ഞ നവംബറിൽ ജി20 നേതാക്കളുടെ അത്താഴത്തിനിടെ മോദിയും ഷിയും കൈകൊടുത്തു സംസാരിച്ചിരുന്നു. 2020ൽ ലഡാക്കിലെ സംഘർഷത്തിനു ശേഷം ഇരുനേതാക്കളും ആദ്യമായി മുഖാമുഖം കണ്ടത് അന്നാണ്. സംഘർഷാവസ്ഥ ലഘൂകരിക്കാനായി ഇന്ത്യയും ചൈനയും ഇതിനിടെ 19 തവണ സേനാതല ചർച്ച നടത്തി.

ബ്രിക്സ് സഖ്യത്തിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്നു നടപ്പായിരുന്നില്ല. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്സ് കൂട്ടായ്മയിൽ ആറു പുതിയ അംഗങ്ങൾ ചേർന്നു. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് അംഗങ്ങളായ പുതിയ രാജ്യങ്ങൾ.

ADVERTISEMENT

English Summary: PM Modi, Xi Jinping shake hands, greet each other at BRICS Summit.