ന്യൂഡൽഹി∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിലിറങ്ങിയ ആർജെഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ബാഡ്മിന്റൺ കളിക്കുകയാണെന്ന് സിബിഐ സുപ്രീം

ന്യൂഡൽഹി∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിലിറങ്ങിയ ആർജെഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ബാഡ്മിന്റൺ കളിക്കുകയാണെന്ന് സിബിഐ സുപ്രീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിലിറങ്ങിയ ആർജെഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ബാഡ്മിന്റൺ കളിക്കുകയാണെന്ന് സിബിഐ സുപ്രീം കോടതിയിൽ. ഡൊറാൻഡ ട്രഷറി കേസിൽ അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലാലുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. 

ലാലുവിന് ജാമ്യം അനുവദിച്ച ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് തെറ്റാണെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു വാദിച്ചു. എന്നാൽ, ലാലു അടുത്തിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് ചൂണ്ടിക്കാട്ടിയ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തെ  എതിർത്തു. കേസിൽ ലാലു 42 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു.

ADVERTISEMENT

ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഒക്ടോബർ 17ലേക്ക് മാറ്റി. ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപ്പീലിന് നൽകിയ മറുപടിയിൽ, ആരോഗ്യനില മോശമാണെന്നും തന്നെ കസ്റ്റഡിയിൽ വച്ചതുകൊണ്ട് ഒരു കാര്യവും ഉണ്ടാകില്ലെന്നും ലാലു പറഞ്ഞു. 

2022 ഏപ്രിൽ 22ന് ഡൊറാൻഡ ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139 കോടിയിലധികം രൂപ തട്ടിയെടുത്ത അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരിയിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലുവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചത്.

ADVERTISEMENT

1992 നും 1995 നും ഇടയിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ വഹിച്ച ധനകാര്യ, മൃഗസംരക്ഷണ വകുപ്പുകളിലെ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളിൽ ലാലു ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ബിഹാറിലെയും ജാർഖണ്ഡിലെയും വിവിധ ട്രഷറികളിൽ നിന്ന് കാലിത്തീറ്റ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകളും വൗച്ചറുകളും ഹാജരാക്കി വൻ തുക തട്ടിയെടുത്തുവെന്നാണ് കേസ്.

English Summary: Lalu Prasad Yadav playing badminton after bail on medical grounds: CBI tells Supreme Court