ആതൻസ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രീസ് സന്ദർശനത്തിന് തുടക്കമായി. 40 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ ഗ്രീസ് വിദേശകാര്യ മന്ത്രി ജോർജ് ജെറാപെട്രിറ്റിസ് സ്വീകരിച്ചു. ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച മോദി, വീരമൃത്യുവരിച്ച സൈനികരുടെ സ്‌മാരകത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആതൻസ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രീസ് സന്ദർശനത്തിന് തുടക്കമായി. 40 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ ഗ്രീസ് വിദേശകാര്യ മന്ത്രി ജോർജ് ജെറാപെട്രിറ്റിസ് സ്വീകരിച്ചു. ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച മോദി, വീരമൃത്യു വരിച്ച സൈനികരുടെ സ്‌മാരകത്തിന് മുന്നിൽ ആദരവ് അർപ്പിച്ചു.

‘‘ഭാരത് മാതാ കീ ജയ്, മോദി, മോദി’’ മുദ്രാവാക്യങ്ങളുമായി മോദിയുടെ സന്ദർശനം ഇന്ത്യൻ സമൂഹം ആഘോഷമാക്കി. ത്രിവർണ പതാക വീശിയും താളമേളങ്ങളുമായുമാണ് നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ഇന്ത്യൻ സമൂഹമെത്തിയത്. 

ഗ്രീസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്രീസിലെ ഇന്ത്യൻ സമൂഹം സ്വീകരിച്ചപ്പോൾ (ചിത്രം:X/@narendramodi)
ADVERTISEMENT

ഗ്രീസ് പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗയുമായി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. പ്രസിഡന്റിൽ നിന്ന് ഉപഹാരം സ്വീകരിച്ചശേഷം ഇരുരാജ്യങ്ങളും സൗഹാർദം വർധിപ്പിക്കുന്നത് സംബന്ധിച്ചും വിവിധ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ചന്ദ്രയാൻ–3 ദൗത്യം വിജയത്തിന് ഗ്രീസ് പ്രസിഡന്റ് മോദിയെ അഭിനന്ദിച്ചു.  ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിത്‌സോ താകീസുമായി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ചർച്ചയായി. സുരക്ഷ, സംസ്‌കാരം, വാണിജ്യം, വ്യാപാരം, സാങ്കേതിക വിദ്യ,കൃഷി തുടങ്ങി നിരവധി മേഖലകളിലെ  സഹകരണമാണ് ചർച്ചയായത്.

ഇന്ത്യൻ സമൂഹവുമായും വ്യവസായികളുമായും പ്രധാനമന്ത്രി മോദി ആശയസംവാദം നടത്തും. ഇതിനോടനുബന്ധിച്ച് കുട്ടികളും, അവരുടെ അമ്മമാരുമായി മോദി സംവദിച്ചു. കുട്ടികൾ പ്രധാനമന്ത്രിക്ക് തലപ്പാവ് സമ്മാനിച്ചും ചിത്രങ്ങൾ നൽകിയും ഫോട്ടോയെടുത്തും സൗഹാർദം പങ്കിട്ടു. 1983ന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്.  ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിത്‌സോ താകീസിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ഗ്രീസിലെത്തിയത്. 

ADVERTISEMENT

English Summary: PM Narendra Modi arrives in Greece on first prime ministerial visit in 40 years