ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനം ഇന്ന്; പള്ളിയിൽ പ്രത്യേക പ്രാർഥനകൾ
പുതുപ്പള്ളി∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടന്നുതീർത്ത വഴികളിലൂടെ അദ്ദേഹത്തിന്റെ ഓർമകളിൽ ഇന്നു നാടു നടക്കും. ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർഥനകൾ ശനിയാഴ്ച നടന്നു. രാവിലെ 6.30ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലായിരുന്നു പ്രാർഥന. തുടർന്നു

പുതുപ്പള്ളി∙ മങ്ങാത്ത ഓർമകളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40-ാം ഓർമ ദിനാചരണം. ആയിരങ്ങളാണ് ഓർമ്മ ദിനത്തിൽ പുതുപ്പള്ളി പള്ളിയിലേക്ക് ഒഴുകിയെത്തിയത്. ഉമ്മൻചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 6.30 മുതൽ പ്രാർഥന ആരംഭിച്ചു. ഏഴു മുതൽ പ്രത്യേക കുർബാനയും തുടർന്ന് കല്ലറയിൽ ധൂപ പ്രാർത്ഥനയും നടന്നു. ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും ചടങ്ങുകളിൽ പങ്കെടുത്തു.
ഡോ. യാക്കോബ് മാർ ഐറേനിയസ് മുഖ്യ കാർമികത്വം വഹിച്ചു. വീട്ടിലും പ്രത്യേക പ്രാർഥനകൾ നടന്നു.
ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കോൺഗ്രസ് ഇന്ന് പരസ്യപ്രചരണത്തിന് ഇറങ്ങുന്നില്ല. വിവിധ കേന്ദ്രങ്ങളിൽ ഉമ്മൻചാണ്ടി സ്മൃതി സദസ്സ് നടത്തുകയാണ് കോൺഗ്രസ് ഇന്ന് ചെയ്യുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ 40–ാം ദിനത്തോടനുബന്ധിച്ച് വലിയ ജനത്തിരക്കാണുള്ളത്. ഉമ്മൻ ചാണ്ടിയുടെ കല്ലറയ്‌ക്ക് സമീപം ആളുകൾ ഇപ്പോഴുമെത്തുന്നുണ്ട്. ജനത്തിരക്ക് കണക്കാക്കി വരുന്നവർക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.
English Summary: 40th day of former CM Oommen Chandy's death