ADVERTISEMENT

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി (എഎപി) നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം നീട്ടുന്നതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. അദ്ദേഹം ജയിൽ വളപ്പിനുള്ളിൽ നീന്തൽക്കുളം ആവശ്യപ്പെടുകയാണെന്ന് ഇഡി അവകാശപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മുതൽ ഇഡി കസ്റ്റഡിയിലാണ് സത്യേന്ദ്ര ജെയിൻ.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന് സത്യേന്ദർ ജെയിനിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി  ആവശ്യപ്പെട്ടു. ഇതേത്തുടർന്നായിരുന്നു ഇടക്കാല ജാമ്യം നീട്ടാൻ ആരോഗ്യകാരണം പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് ഇഡിയുടെ പരാമർശം. ‘‘അദ്ദേഹത്തിന് ജയിലിൽ നീന്തൽക്കുളം വേണം. എല്ലാവർക്കും ഇത് താങ്ങാൻ കഴിയില്ല. ആവശ്യമെങ്കിൽ, ഫിസിയോതെറാപ്പിക്കായി അദ്ദേഹത്തെ ഒരു നീന്തൽക്കുളത്തിലേക്ക് കൊണ്ടുപോകാം’’– ഇഡിക്ക് വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു പറഞ്ഞു.

സത്യേന്ദർ ജെയിന്‍ ഫിസിയോതെറാപ്പി ചെയ്താൽ, നിങ്ങൾ അതിന്റെ ചിത്രമെടുത്ത് പ്രസിദ്ധീകരിക്കുമെന്നു നിരീക്ഷിച്ച കോടതി ജെയിന് അനുവദിച്ച ഇടക്കാല ജാമ്യം സെപ്റ്റംബർ 1 വരെ നീട്ടാൻ ‌സമ്മതിച്ചു. അതേ ദിവസം തന്നെ, സ്ഥിരം ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ ഹർജി ലിസ്റ്റ് ചെയ്യും. കേസിൽ, ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതിയുടെ ഏപ്രിൽ 6ലെ ഉത്തരവ് ചോദ്യം ചെയ്താണ് സത്യേന്ദർ ജെയിന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

English Summary: Satyendar Jain wants swimming pool in jail: Probe agency ED opposes interim bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com