ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ അധ്യക്ഷത ഇന്ത്യയ്ക്ക് വന്നതോടെ സംഘടന കൂടുതൽ വിശാലമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ അധ്യക്ഷത ഇന്ത്യയ്ക്ക് വന്നതോടെ സംഘടന കൂടുതൽ വിശാലമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ജനപങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ജി20 സമ്മേളനങ്ങൾ ശ്രദ്ധേയമാവുകയാണ്. ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ‍സമ്മേളനമാകും ഇത്തവണത്തേതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശക്തിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ചന്ദ്രയാൻ 3 എന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി വനിതാ ശാസ്ത്രജ്ഞരും എൻജിനീയർമാരും ദൗത്യത്തിൽ‌ നേരിട്ടു പങ്കാളികളായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ പെൺമക്കൾ കൂടി ചേരുമ്പോൾ ആർക്കാണ് വികസനത്തെ തടയാനാവുകയെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ ദൗത്യം പുതിയ ഇന്ത്യയുടെ അടയാളമായി മാറിയെന്നും ഏതു സാഹചര്യത്തിലും എങ്ങനെ വിജയിക്കാമെന്ന് അതു കാണിച്ചു തരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

കഴിഞ്ഞ വർഷം ഡിസബറിലാണ് ഇന്ത്യ ജി20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ലോകത്തിലെ പ്രധാന വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. സെപ്റ്റംബർ 9, 10 തീയതികളിൽ ഡൽഹിയിലാണ് ഈ വര്‍ഷത്തെ ജി20 ഉച്ചകോടി നടക്കുന്നത്.

English Summary: G20 become more inclusive under India's presidency: PM Modi