ടോക്കിയോ∙ ചൈനയിലെ ജപ്പാൻ എംബസിക്കും സ്കൂളുകൾക്കും നേരെ കല്ലേറുണ്ടായതിനെതിരെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയൊ കിഷിഡ. ഫുകുഷിമ ആണവ നിലയത്തിലെ മലിനജലം ജപ്പാൻ കടലിൽ ഒഴുക്കിയതിനു പിന്നാലെയാണ് ചൈനയിൽ അക്രമമുണ്ടായത്. ആണവനിലയം തണുപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ∙ ചൈനയിലെ ജപ്പാൻ എംബസിക്കും സ്കൂളുകൾക്കും നേരെ കല്ലേറുണ്ടായതിനെതിരെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയൊ കിഷിഡ. ഫുകുഷിമ ആണവ നിലയത്തിലെ മലിനജലം ജപ്പാൻ കടലിൽ ഒഴുക്കിയതിനു പിന്നാലെയാണ് ചൈനയിൽ അക്രമമുണ്ടായത്. ആണവനിലയം തണുപ്പിക്കാൻ ഉപയോഗിച്ച വെള്ളം പുറത്തുവിട്ടതിനു പിന്നാലെ അയൽ രാജ്യങ്ങളിൽനിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് ചൈന നിരോധിച്ചിരുന്നു. ജപ്പാൻ വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും ഭീഷണി ഫോൺകോളുകളും എത്തി. 

ഇത്തരം പ്രവർത്തികൾ അപലപനീയമണെന്ന് ഫുമിയൊ കിഷിഡ പറഞ്ഞു. ജപ്പാനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചൈനയിലെ ജനങ്ങളോട് മാന്യമായി പെരുമാറാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും ഫുമിയൊ പറഞ്ഞു. ചൈനയിലെ ജപ്പാൻ സ്ഥാപനങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കി. വാരാന്ത്യത്തിൽ പൊതുസ്ഥലങ്ങളിൽ ഉച്ചത്തിൽ ജാപ്പനീസ് ഭാഷ സംസാരിക്കുന്നത് ഒഴിവാക്കണെന്ന് ചൈനയിലെ ജപ്പാൻകാർക്ക് നിർദേശം നൽകി. 

ADVERTISEMENT

സുനാമിയിൽ കേടുപാടുകൾ സംഭവിച്ച മൂന്നു റിയാക്ടറുകളിൽ നിന്നാണ് മലിന ജലം ഒഴുക്കുന്നത്. 500 ഒളിംപിക്സ് സ്വിമ്മിങ് പൂളിലുള്ളതിനേക്കാൾ അധികം ജലമാണ് പസഫിക് സമുദ്രത്തിലെത്തുക. റേഡിയോ ആക്ടീവ് ഘടകങ്ങൾ നീക്കം ചെയ്തശേഷമാണ് ജലം ഒഴുക്കുന്നതെന്ന് ആണവ നിലയം ഓപ്പറേറ്റർ ആയ ടിഇപിസിഒ അറിയിച്ചു.    

English Summary: Japan warns China after stones thrown at embassy over nuke water release