മിസ് വേൾഡ് 2023 മത്സരം കശ്മീരിൽ; 140 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും
ശ്രീനഗർ∙ 71ാം ലോക സുന്ദരി കിരീട മത്സരം ഇത്തവണ കശ്മീരിൽ സംഘടിപ്പിക്കും. മേയിൽ ചേർന്ന ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് മത്സരത്തിന്റെ സംഘാടകർ ചൊവ്വാഴ്ച ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ 140 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മത്സരത്തിനെത്തുമെന്ന് മിസ്

ശ്രീനഗർ∙ 71ാം ലോക സുന്ദരി കിരീട മത്സരം ഇത്തവണ കശ്മീരിൽ സംഘടിപ്പിക്കും. മേയിൽ ചേർന്ന ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് മത്സരത്തിന്റെ സംഘാടകർ ചൊവ്വാഴ്ച ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ 140 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മത്സരത്തിനെത്തുമെന്ന് മിസ് വേൾഡ് സിഇഒ ജൂലിയ എറിക് മോർലി അറിയിച്ചു.
ഡിസംബർ എട്ടിനാണ് മിസ് വേൾഡ് 2023 മത്സരം. അതിനുമുന്നോടിയായി നവംബറിൽത്തന്നെ മത്സരാർഥികൾ കശ്മീരിൽ എത്തിച്ചേരും. വാർത്താസമ്മേളനത്തിൽ നിലവിലെ മിസ് വേൾഡ് കരോലിന ബിയലാവ്‌സ്കി, മിസ് ഇന്ത്യ സിനി ഷെട്ടി, മിസ് വേൾഡ് കരീബിയൻ എമ്മ പെന, മിസ് വേൾഡ് ഇംഗ്ലണ്ട് ജെസ്സിക്ക ഗാഗെൻ, മിസ് വേൾഡ് അമേരിക്ക ശ്രീ സൈനി, മിസ് ഏഷ്യ പ്രിസില്ല കാർല സപുത്രി യൂൾസ് തുടങ്ങിയവർ പങ്കെടുത്തു.
English Summary: Miss World 2023 to be held in Kashmir