ന്യൂഡൽഹി∙ ഇന്ത്യയുടെ മുൻ സേനാ മേധാവിമാർ തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെ, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. തായ്‌വാനുമായി ‘സൈനിക, സുരക്ഷാ’ സഹകരണം വേണ്ടെന്നും ഇന്ത്യ ‘ഏക ചൈനാ നയം’ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യയുടെ മുൻ സേനാ മേധാവിമാർ തയ്‌വാൻ സന്ദർശിച്ചതിനു പിന്നാലെ, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. തയ്‌വാനുമായി ‘സൈനിക, സുരക്ഷാ’ സഹകരണം വേണ്ടെന്നും ഇന്ത്യ ‘ഏക ചൈനാ നയം’ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. 

മുൻ സൈനിക മേധാവി മനോജ് നരവനെ, മുൻ നാവികസേനാ മേധാവി കരംബീർ സിങ്, മുൻ വ്യോമസേനാ മേധാവി ആർ.കെ.എസ്.ബദൗരിയ എന്നിവർ ഓഗസ്റ്റ് 8ന് കെറ്റഗലൻ ഫോറം 2023ന്റെ ഇന്തോ-പസഫിക് സുരക്ഷാ സംവാദത്തിനായി തയ്‌വാൻ തലസ്ഥാനമായ തായ്പെയ് സന്ദർശിച്ചിരുന്നു. തയ്‌വാൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ ആണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. ഇതിനു പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്. 

ADVERTISEMENT

ഇന്ത്യയുടെ പേര് നേരിട്ട് പരാമർശിക്കാതെ ഇത്തരം സന്ദർശനങ്ങളെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘‘ചൈനയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളുടെ തയ്‌വാൻ അധികാരികളുമായുള്ള എല്ലാത്തരം ഔദ്യോഗിക ഇടപെടലുകളെയും ചൈന ശക്തമായി എതിർക്കുന്നു. ഇതാണ് ഞങ്ങളുടെ സ്ഥിരവും വ്യക്തവുമായ നിലപാട് ’’ – വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

‘‘ബന്ധപ്പെട്ട രാജ്യം ഏക ചൈനാ നയം പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തയ്‌വാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവേകത്തോടെ ശരിയായി കൈകാര്യം ചെയ്യുക, തയ്‌വാനുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക, സുരക്ഷാ സഹകരണത്തിൽ നിന്ന് വിട്ടുനിൽക്കുക’’– വാങ് പറഞ്ഞു. വിഷയത്തിൽ, ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ADVERTISEMENT

ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കുമോ എന്നതു സംബന്ധിച്ച് ചൈന മൗനം തുടരുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ പ്രതികരണം. ഇന്ത്യ ഏക ചൈനാ നയമാണ് പിന്തുടരുന്നതെങ്കിലും ഒരു ദശാബ്ദത്തിലേറെയായി ഉഭയകക്ഷി രേഖകളിൽ അത് ആവർത്തിക്കുന്നത് നിർത്തിയിരുന്നു. എന്നാൽ ഇന്ത്യ തയ്‌വാനുമായി അനൗദ്യോഗിക ബന്ധം നിലനിർത്തുന്നുണ്ട്.

English Summary: China warns India on security ties with Taiwan after ex-chiefs visit island

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT